Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ് ഡി പി ഐ ഇന്ത്യയിൽ ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

എസ് ഡി പി ഐ ഇന്ത്യയിൽ ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

കോഴിക്കോട് : ഇന്ത്യയിൽ ഉയർന്നു വരേണ്ട ബദൽ രാഷ്ട്രീയ ബദൽ സമരോൽസുക മതേതരത്വമാണെന്നു കെ ഇ എൻ കുഞ്ഞഹമ്മദ്. മാനുഷിക നന്മയിൽ അധിഷ്ഠിതമായ മതേതരത്വവും ജനാധിപത്യവും നിഷ്പ്രഭമാക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പ് ഫലമായിരുന്നു നാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യയിൽ ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ മത, ജാതി, ആശയങ്ങൾ ഉൾകൊള്ളാൻ കഴിയുന്ന സാമാന്യ മത നിരപേക്ഷത വളർന്നു വരുന്നതിനൊപ്പം വികേന്ദ്രീകൃത കൂട്ടായിമകൾ വളർന്നു വന്നാൽ മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാൻ കഴിയുകയുള്ളു. കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒതുങ്ങാതെ സാംസ്‌കാരിക പ്രവർത്തനങ്ങൾ കൂടി നമ്മുടെ മുഖ്യ അജണ്ടകളായി മാറണം കരണം ബിജെപിക്ക് കിട്ടിയ വോട്ടെണ്ണത്തെക്കാൾ സാംസ്‌കാരിക ശക്തി അവർ നേടിയുട്ടുണ്ട്. എന്നാൽ മതേതര കക്ഷികൾക്ക് അവർക്ക് കിട്ടിയ വോട്ടിനു തുല്യമായ സാംസ്‌കാരിക പിൻതുണ അവർക്കില്ല ജനങ്ങളിൽ അതിവൈകാരികതയും ഭിന്നിപ്പും തീർക്കുന്നതിൽ ഫാഷിസ്റ്റുകൾ വിജയിച്ചതാണ് ഇത്തരമൊരു വിജയം അവർക്കു നേടാൻ കഴിഞ്ഞത്.

വൻ തോതിലുള്ള കോർപ്പറേറ്റ് പണമൊഴുക്കും അതിനേക്കാൾ ശക്തമായ പ്രചാരണത്തിലൂടെയുള്ള ജാതിമേൽക്കോയിമയുടെ സംയോജനവുമാണ് നടന്നത്. ഇന്ത്യ ഒരു ജാതി രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് നാം നേടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയിതു. എൻ പി ചേക്കുട്ടി, എ വാസു, പ്രഫ. പി കോയ, കെ എസ് ഹരിഹരൻ, മുസ്തഫ പാലേരി, സലിം കാരാടി, എൻ കെ റഷീദ് ഉമരി സംസാരിച്ചു.എസ് ഡി പി ഐ സംഘടിപ്പിച്ച ഇന്ത്യയിൽ ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന സെമിനാറിൽ കെ ഇ എൻ എൻ കുഞ്ഞഹമ്മദ് സംസാരിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP