Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്ഡിപിഐ 10ാം സ്ഥാപക ദിനമാചരിച്ചു

എസ്ഡിപിഐ 10ാം സ്ഥാപക ദിനമാചരിച്ചു

കോഴിക്കോട്: എസ്ഡിപിഐ 10 ാം സ്ഥാപക ദിനാചരണം 'ജനകീയ രാഷ്ട്രീയത്തിന്റെ പത്തു വർഷങ്ങൾ' എന്ന പ്രമേയത്തിൽ സംസ്ഥാനത്ത് വിവിധ പരിപാടികളോടുകൂടി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തൽ, ഗൃഹസമ്പർക്ക പരിപാടി, ലഘുലേഖ വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ, പാർട്ടി നിർമ്മിച്ചു നൽകിയ സ്‌നേഹഭവനത്തിന്റെ താക്കോൽദാനം, വിവിധ സന്നദ്ധ-സേവന പ്രവർത്തനങ്ങൾ എന്നിവയും നടത്തി. കണ്ണൂർ തലശ്ശേരിയിൽ നടന്ന സ്്‌നേഹഭവനത്തിന്റെ താക്കോൽ ദാനം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി നിർവഹിച്ചു. സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായിൽ സംസാരിച്ചു.

തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന ഓഫിസിനു മുമ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, കോഴിക്കോട് റീജ്യനൽ ഓഫിസിനു മുമ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് എന്നിവർ പതാക ഉയർത്തി. ജില്ലാ ആസ്ഥാനങ്ങളിൽ ജില്ലാ പ്രസിഡന്റുമാരും ജില്ലാ നേതാക്കളും പതാക ഉയർത്തലിനു നേതൃത്വം നൽകി. മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് ഓഫിസുകൾക്കു മുമ്പിൽ നടന്ന പതാക ഉയർത്തലിനു മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് പ്രസിഡന്റുമാർ നേതൃത്വം നൽകി. ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി ടൗൺ ഹാളിൽ ഇന്ത്യയിൽ ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ നടത്തി. എഴുത്തുകാരും ചിന്തകരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും സെമിനാറിൽ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP