Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് സ്ഥാപകദിനം ആചരിച്ചു

ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് സ്ഥാപകദിനം ആചരിച്ചു

സ്വന്തം ലേഖകൻ

 തിരൂർ: കേരള ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് സ്ഥാപകവാരാചരണത്തോടനുബന്ധിച്ച് തിരൂർ പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സ്ഥാപകദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 'പോഷകഗുണമുള്ള ഭക്ഷണം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും ഫുഡ് ഫെസ്റ്റിവലും നടന്നു.

സ്‌കൂൾ പ്രിൻസിപ്പൾ നജീബ്. പി. പരീത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൾ എം ടി ഹാരിസ്, അക്കാദമിക്ക് ഹെഡ് ടി. സന്ധ്യ, റഷീദ മയ്സിൻ, സംഗീത ബിജീഷ്, ഗൈഡ് ക്യാപ്റ്റൻ കെ.സൈന, സ്‌കൗട്ട് മാസ്റ്റർ എൻ.കെ ഷാജഹാൻ, അദ്ധ്യാപകരായ എ.എം സരസ്വതി, സി. ഖൈറുന്നിസ, കെ. പ്രസീത എന്നിവർ നേതൃത്ത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP