Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്ലാസ്റ്റിക് ബോട്ടിലുകൾ പടിക്ക് പുറത്ത്; ചരിത്രമെഴുതി മുന്നൂർക്കോട് എ.എൽ.പി സ്‌കൂളും ഗുൽമോഹർ ഫൗണ്ടേഷനും

പ്ലാസ്റ്റിക് ബോട്ടിലുകൾ പടിക്ക് പുറത്ത്; ചരിത്രമെഴുതി മുന്നൂർക്കോട് എ.എൽ.പി സ്‌കൂളും ഗുൽമോഹർ ഫൗണ്ടേഷനും

സ്വന്തം ലേഖകൻ

ചെർപ്പുളശേരി:പ്ലാസ്റ്റിക് വിമുക്ത വിദ്യാലയങ്ങൾ എന്ന ആശയം നടപ്പിലാക്കുന്നതിന്റെ പ്രാഥമിക നടപടിയായി ഒരു സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി ഗുൽമോഹർ ഫൗണ്ടേഷന്റെ പാലക്കാട് യൂണിറ്റ് മാതൃകയായി.

വിദ്യാർത്ഥി-യുവജനശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിച്ച് വരുന്നയു. എൻ.അംഗീകാരസന്നദ്ധസംഘടനയാണ് 'ദി ഗുൽമോഹർ ഫൗണ്ടേഷൻ'.
ജില്ലയിൽ ഇത്തരത്തിൽ 100% പ്ലാസ്റ്റിക്-ഫ്രീ ക്യാമ്പസ് ആകുന്ന ആദ്യവിദ്യാലയമാണ് മുന്നൂർക്കോട് എ.എൽ.പി സ്‌കൂൾ. അദ്ധ്യാപക-അനധ്യാപകരും വിദ്യാർത്ഥികളും ഇനിമുതൽ സ്‌കൂളിൽപ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിക്കില്ല എന്ന് പ്രഖ്യാപനം നടത്തി.

160 കുട്ടികളിൽ നിന്ന്പ്ലാസ്റ്റിക് കുപ്പികൾ വാങ്ങി പകരം സ്റ്റീൽ കുപ്പികൾ നൽകി.ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ പൂക്കോട്ടുകാവ് പഞ്ചായത്തിലെ ബെയ്ലിങ് യൂണിറ്റിൽ സംസ്‌കരിച്ചു.മുൻ ഐ എസ് ആർ ഒശാസ്ത്രജ്ഞൻ വെങ്കിട്ടകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മോട്ടിവേഷണൽ സ്പീക്കർ ഗണേശ് കൈലാസ് ഉദ്ഘാടനം ചെയ്തു.

റേഡിയോ അവതാരകൻ സമദ് കല്ലടിക്കോട് കുട്ടികളുമായി സംവദിച്ചു.കല്ലടിക്കോട് കുട്ടികളുമായി സംവദിച്ചു.പ്രധാന അദ്ധ്യാപകൻ മുരളി എ.ആർ,സുഭാഷ് മാസ്റ്റർ,,വിജയലക്ഷ്മി,ഗിരിജ ദേവി പ്രസംഗിച്ചു.ഗുൽമോഹർ ഫൗണ്ടേഷൻപ്രവർത്തകരായ ജസീൽ,കാർത്തിക്, അമൽ,സോണൽ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP