Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202116Saturday

നമുക്കുയരാം' സ്‌കോളർഷിപ്പ് പദ്ധതി - സീസൺ 4; ഏപ്രിൽ രണ്ട് വരെ അപേക്ഷിക്കാം

നമുക്കുയരാം' സ്‌കോളർഷിപ്പ് പദ്ധതി - സീസൺ 4; ഏപ്രിൽ രണ്ട് വരെ അപേക്ഷിക്കാം

സ്വന്തം ലേഖകൻ

ൻട്രൻസ് പരിശീലന മേഖലയിലെ പ്രമുഖ സ്ഥാപനമായ റിജു ആൻഡ് പി എസ് കെ ക്ലാസ്സസിന്റെ ആഭിമുഖ്യത്തിൽ 2018ൽ ആരംഭിച്ച 'നമുക്കുയരാം'ഹയർസെക്കണ്ടറി സ്‌കോളർഷിപ്പ് പദ്ധതിയുടെ സീസൺ നാലിലേക്ക്, സംസ്ഥാന സിലബസിൽ പഠിച്ച് ഈ വർഷം പത്താം ക്ലാസ്സിൽ മികച്ച വിജയം നേടി സർക്കാർ / എയിഡഡ സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ശ്രമിക്കുന്ന സംസ്ഥാനത്തെ നിർദ്ധനരായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ സ്‌ക്രീനിങ് ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും പഠന സാമഗ്രികൾ, ഓൺലൈൻ കോച്ചിങ്, ഫീസ്, ടാബ്, ഓൺലൈൻ ട്യൂഷൻ, യൂണിഫോം തുടങ്ങിയവ നൽകി അവരെ ഉപരിപഠനത്തിന് പ്രാപ്തരാക്കുന്നതാണ് നമുക്കുയരാം സ്‌കോളർഷിപ്പ് പദ്ധതി. കൊവിഡ സാഹചര്യം മൂലം തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവരവരുടെ വീടുകളിൽ താമസിച്ച് പഠിക്കാം.

സീസൺ വണ്ണിൽ പഠിച്ച 40 കുട്ടികൾക്കും ഈ വർഷം പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടാനായി. ബീഹാറിൽ ആനന്ദ് കുമാർ നടപ്പിലാക്കിയ 'ബീഹാർ തേർട്ടി' മോഡലിൽ നിന്നാണ് 'സൂപ്പർ ഫോർട്ടി' എന്ന തരത്തിൽ 'നമുക്കുയരാം' പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് മാനേജിങ് ഡയറക്ടർ അനിൽകുമാർ വി. അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമാണ് മറ്റൊരു പ്രചോദനം. അതിനാലാണ് സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികളെ കണ്ടെത്തി സർക്കാർ സ്‌ക്കൂളിൽ തുടർ പഠനം സാദ്ധ്യമാക്കുന്നത്. പOനത്തിനൊപ്പം മെഡിക്കൽ - എഞ്ചിനീയറിങ് എൻട്രൻസ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾക്ക് പരിശീലനം നൽകുകയും ചെയ്തു വരുന്നു. പ്ലസ് ടു കഴിഞ്ഞുള്ള മത്സര പരീക്ഷകളിൽ ഇവരെ വിജയിപ്പിച്ച് പുതിയ മാതൃക സൃഷ്ടിക്കുകയാണ് 'നമുക്കുയരാം' സ്‌കോളർഷിപ്പ് പദ്ധതിയുടെ ലക്ഷ്യം, റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടർമാരായ പി. സുരേഷ്‌കുമാറും റിജു ശങ്കറും പറഞ്ഞു.

യോഗ്യരായ കുട്ടികൾക്ക് റിജു ആൻഡ് പി എസ് കെ ക്ലാസ്സസിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കറ്റ്, ഹെഡ്‌മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ പത്താം ക്ലാസ്സിലെ മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, റേഷൻ കാർഡിലെ പ്രസക്ത ഭാഗങ്ങൾ എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ രണ്ട്. ഏപ്രിൽ മൂന്നിന് ഓൺലൈൻ സ്‌ക്രീനിങ് ടെസ്റ്റ് നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.rijuandpskclasses.com. ടോൾ ഫ്രീ നമ്പർ: 1800-270-3005

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP