Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202105Thursday

എസ്‌ബിഐ യോനോ കൃഷിയിലൂടെ കിസാൻ ക്രെഡിറ്റ് കാർഡ് പുതുക്കാം

സ്വന്തം ലേഖകൻ

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ കൃഷിയിലൂടെ സാങ്കേതിക പിന്തുണയുള്ള കാർഷിക പരിഹാ രങ്ങൾ നൽകി കർഷക ഉപഭോക്താക്കളെ ശാക്തീകരിക്കുന്നു. വിതയ്ക്കൽ മുതൽ വിളവെടുപ്പും പി െവിൽപ്പനയുംവരെ ഇതിൽ ഉൾപ്പെടുു. കർഷകരിൽ നിും നല്ല സ്വീകരണമാണ് പ്ലാറ്റ്ഫോമിന് ലഭിക്കുന്നത്. കോവിഡ്-19 പകർച്ചവ്യാധിയുടെ അസാധാരണ കാലത്ത് കർഷകരുടെ ജീവിതം സുഗമമാക്കുന്നതിനായി കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) റിവ്യൂവിനും യോനോ കൃഷിയിൽ അവസരം ഒരുക്കുന്നുണ്ട്. ഈ പുതിയ ഫീച്ചറിന്റെ അവതരണത്തോടെ കർഷകർക്ക് ഇനി കെസിസി പരിധി പുതുക്കുന്നതിനായി ബാങ്ക് ബ്രാഞ്ചിലേക്ക് പോകേണ്ടതില്ല. കർഷകർക്ക് ഇനി വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്ന് വെറും നാലു ക്ലിക്കുകളിലൂടെ പേപ്പർ ജോലികളൊന്നും കൂടാതെ തന്നെ യോനോ കൃഷിയിലൂടെ കെസിസി പുതുക്കാം.

എല്ലാ കർഷകർക്കും സ്മാർട്ട്ഫോൺ ഉണ്ടാകില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് എസ്‌ബിഐ എല്ലാ ബ്രാഞ്ചുകളിലും കെസിസി പുതുക്കലിനുള്ള സൗകര്യം ഒരുക്കാൻ നടപടികൾ കൈയിക്കൊണ്ടി'ുണ്ട്. യോനോ കൃഷിയിലൂടെയുള്ള കെസിസി പുതുക്കൽ എസ്‌ബിഐ അക്കൗണ്ടുള്ള 75 ലക്ഷം കർഷകർക്ക് ഉപകാരപ്രദമാകും. പേപ്പർ രഹിത കെസിസി പുതുക്കൽ കർഷകരുടെ ചെലവു കുറയ്ക്കുമെന്ന് മാത്രമല്ല, ഇതിനായുള്ള ബുദ്ധിമുട്ടുകൾ ഒഴിവാകുകയും വിളവെടുപ്പ് കാലത്തും മറ്റും കാലതാമസം കൂടാതെ പെട്ടെന്ന് കാര്യങ്ങൾ നടക്കുകയും ചെയ്യും.

യോനോ കൃഷിയിൽ യോനോ കെസിസി റിവ്യൂ അവതരിപ്പിക്കുതിലൂടെ കർഷക ഉപഭോക്താക്കളുടെ കാർഷിക ആവശ്യങ്ങൾ ഡിജിറ്റൽ മാർഗങ്ങളിലൂടെ നിറവേറ്റി ഭാവിയിലേക്ക് ഒരുക്കുകയും വിലയേറിയ ഈ ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും മുന്നിൽ കാണുന്നുവെന്നും അവർക്ക് ഇനി ബുദ്ധിമുട്ടില്ലാതെ കെസിസി പുതുക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും എല്ലാവർക്കും ഡിജിറ്റൽ ബാങ്കിങ് പരിഹാരം എന്ന എസ്‌ബിഐ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും എസ്‌ബിഐ ചെയർമാൻ രജനിഷ് കുമാർ പറഞ്ഞു.

രാജ്യത്തെ പത്തോളം പ്രാദേശിക ഭാഷകളിൽ സാങ്കേതിക വിദ്യ കർഷകരിലേക്ക് എത്തിക്കുന്ന ബഹു ഭാഷ പ്ലാറ്റ്ഫോമായ യോനോ കൃഷിയിലൂടെ കെസിസി റിവ്യൂ കൂടാതെ യോനോ ഖാത, യോനോ ബചത്, യോനോ മിത്ര, യോനോ മണ്ഡി തുടങ്ങിയ സേവനങ്ങളും കർഷക ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. നൂതനമായ ഈ സൗകര്യങ്ങൾ കർഷകർക്ക് അഗ്രി വായ്പ ഉൽപ്പങ്ങൾ ലഭ്യമാക്കാനും കാർഷിക സാമഗ്രികൾ വാങ്ങാനും വാടകയ്ക്ക് എടുക്കാനും കാർഷിക ഉപദേശങ്ങൾ ലഭ്യമാക്കാനും നിക്ഷേപം, വിള ഇൻഷുറൻസ് ഉൽപ്പങ്ങൾ, അടിയന്തര കാർഷിക സ്വർണ വായ്പ, ശാസ്ത്രീയ കൃഷി ശീലങ്ങൾ അപ്ഗ്രേഡ് ചെയ്യൽ തുടങ്ങി നിരവധി ആവശ്യങ്ങൾ നിറവേറ്റുന്നു. യോനോ കൃഷിയിലൂടെ എസ്‌ബിഐ കർഷകർക്ക് ഡിജിറ്റൽ കൃഷിയിലേക്കുള്ള വാതിൽ തുറക്കുകയാണ്. യോനോ കൃഷി അവതരിപ്പിച്ച് ഒരു വർഷത്തിനകം 14 ലക്ഷത്തിലധികം അഗ്രി സ്വർണ വായ്പ നൽകി. യോനോ മണ്ഡി, യോനോ മിത്രയിൽ 15 ലക്ഷത്തിലധികം ക്ലിക്കുകളുമുണ്ടായി.

അവതരിപ്പിച്ച് രണ്ടു വർഷത്തിനുള്ളിൽ യോനോ മികച്ച വളർച്ചയാണ് നേടിയത്. 2.6 കോടി രജിസ്റ്റേഡ് ഉപഭോക്താക്കളിലൂടെ 5.8 കോടിയിലധികം ഡൗലോഡിന് സാക്ഷ്യം വഹിച്ചു. 20 വിഭാഗങ്ങളിലുള്ള 80ലധികം ഇ-കൊമേഴ്സ് സ്ഥാപനങ്ങളുമായി യോനോ സഹകരിക്കുുണ്ട്. ബാങ്കിന്റെ മുൻനിര ബാങ്കിങ്, ലൈഫ്സ്‌റ്റൈൽ പ്ലാറ്റ്ഫോമായ യോനോ യുകെ, മൗറീഷ്യസ് പോലുള്ള രാജ്യാന്തര വിപണികളിലും വിജയം കൈവരിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP