Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യോനോ വഴി തൽസമയ ഓൺലൈൻ എസ്ബി അക്കൗണ്ട് പുനരവതരിപ്പിച്ച് എസ്.ബി.ഐ

സ്വന്തം ലേഖകൻ

കൊച്ചി: സംയോജിത ഡിജിറ്റൽ സംവിധാനമായ യോനോ വഴി അക്കൗണ്ട് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആധാർ അധിഷ്ഠിത തൽസമയ ഡിജിറ്റൽ സേവിങ്സ് അക്കൗണ്ടായ എസ്‌ബിഐ ഇൻസ്റ്റാ സേവിങ് ബാങ്ക് അക്കൗണ്ട് പുനരവതരിപ്പിച്ചു. പാനും ആധാർ നമ്പറും മാത്രം ഉപയോഗിച്ച് പൂർണമായും കടലാസ് രഹിതമായി തൽസമയ ഡിജിറ്റൽ അക്കൗണ്ട് തുടങ്ങാനാണ് ഇതു സഹായിക്കുക. എല്ലാ ദിവസവും മുഴുവൻ സമയവും ബാങ്കിങ് സൗകര്യവും ഇതു വഴി ലഭിക്കും. പ്രാഥമിക വ്യക്തിഗത റൂപെ എടിഎം ഡെബിറ്റ് കാർഡും ഇതോടൊപ്പം ലഭിക്കും.

യോനോ ആപ്പ് ഡൗൺലോഡു ചെയ്ത് പാൻ, ആധാർ നമ്പർ എന്നിവ നൽകുകയും ഒടിപി രേഖപ്പെടുത്തുകയും ചെയ്ത ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ഈ അക്കൗണ്ട് ആരംഭിക്കാം. തൽസമയം അക്കൗണ്ട് ഓപൺ ചെയ്യുകയും ഉടനെ തന്നെ ഇടപാട് ആരംഭിക്കുകയും ചെയ്യാം. ഒരു വർഷത്തിനുള്ളിൽ അടുത്തുള്ള എസ്‌ബിഐ ശാഖ സന്ദർശിച്ച് പൂർണ കെവൈസിയിലേക്ക് ഈ അക്കൗണ്ട് അപ്ഗ്രേഡു ചെയ്യാനും ഉപഭോക്താക്കൾക്കാകും.

കോവിഡ് 19-ന്റെ ഈ പശ്ചാത്തലത്തിൽ എസ്‌ബിഐ ഇൻസ്റ്റാ സേവിങ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കൾക്ക് വളരെ സൗകര്യപ്രദമായിരിക്കുമെന്നും ബാങ്ക് ശാഖ സന്ദർശിക്കാതെ വീട്ടിലിരുന്നു കൊണ്ടു തന്നെ അവർക്ക് സേവിങ്സ് അക്കൗണ്ട് ആരംഭിക്കാനാവും, എസ്‌ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ യോനോയ്ക്ക് ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിട്ടുള്ളത്. യോനോ ഗ്ലോബൽ യുകെയിലും മൗറീഷ്യസിലും ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP