Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറുകിട ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളുമായി എസ്‌ബിഐ

സ്വന്തം ലേഖകൻ

കൊച്ചി:ഭവന,വാഹന വായ്പകൾക്കുള്ള പ്രോസസ്സിങ് ഫീസ് ഇളവ് ഉൾപ്പെടെ ചെറുകിട ഉപഭോക്താക്കൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മഹാമാരിക്കിടയിലും ഉപഭോക്താക്കൾക്ക് ആഹ്ലാദം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്‌ബിഐയുടെ നീക്കം.

യോനോ വഴി കാർ, സ്വർണ, പേഴ്‌സണൽ വായ്പകൾക്ക് അപേക്ഷിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും പ്രോസസ്സിങ് ഫീസ് പൂർണമായും ഒഴിവാക്കും. കാർ വായ്പയ്ക്ക് 7.5 ശതമാനം മുതൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ബാങ്ക് ഈടാക്കുന്നത്. തെരഞ്ഞെടുത്ത മോഡലുകളിൽ ഓൺ റോഡ് വിലയുടെ 100 ശതമാനം വരെ വായ്പയും ലഭിക്കും.അംഗീകൃത പദ്ധതികൾക്കായുള്ള ഭവന വായ്പകളിൽ പ്രോസസ്സിങ് ഫീസ് പൂർണമായും ഒഴിവാക്കും. ക്രെഡിറ്റ് സ്‌ക്കോറിന്റേയും വായ്പാ തുകയുടേയും അടിസ്ഥാനത്തിൽ പലിശ നിരക്കിൽ 10 പോയിന്റുകൾക്ക് വരെ പ്രത്യേക ഇളവും നൽകും. ഇതിനു പുറമെ യോനോ വഴി അപേക്ഷിക്കുന്നവർക്ക് അഞ്ച് അടിസ്ഥാന പോയിന്റുകളുടെ അധിക പലിശ ഇളവും ലഭിക്കും.

സ്വർണ പണയത്തിന് 36 മാസം വരെയുള്ള അടവു കാലവും 7.5 ശതമാനം വരെയുള്ള കുറഞ്ഞ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പേഴ്‌സണൽ വായ്പകൾ 9.6 ശതമാനം എന്ന കുറഞ്ഞ നിരക്കിലും ലഭിക്കും. ഡിജിറ്റൽ ബാങ്കിങിനു പ്രാധാന്യം വർധിച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ യോനോ വഴി കൂടുതൽ സൗകര്യം നൽകാനാണ് എസ്‌ബിഐ ശ്രമിക്കുന്നത്. വീട്ടിലിരുന്ന് വെറും നാലു ക്ലിക്കുകൾ വഴി പേഴ്‌സണൽ ലോണുകൾ നേടുവാനുള്ള അവസരമാണ് ബാങ്ക് നൽകുന്നത്. എസ്എംഎസ് വഴി യോഗ്യത പരിശോധിക്കാനും സാധിക്കും.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സേവനങ്ങളും പദ്ധതികളും നൽകാനുള്ള എസ്‌ബിഐയുടെ തുടർച്ചയായ ശ്രമങ്ങളാണ് ഇവിടേയും ദൃശ്യമാകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്‌ബിഐ റീട്ടെയിൽ ആൻഡ് ഡിജിറ്റൽ ബാങ്കിങ് എംഡി സി എസ് സെറ്റി ചൂണ്ടിക്കാട്ടി. സമ്പത്ത്ഘടന ക്രമത്തിൽ മെച്ചപ്പെടുമ്പോൾ ഉപഭോക്താക്കളുടെ ചെലവഴിക്കലും വളരുമെന്നു തങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം ഘട്ടത്തിൽ ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനും ആഹ്ലാദഭരിതമായ ഉൽസവ കാലം ഉറപ്പാക്കാനുമാണ് എസ്‌ബിഐ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP