Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറുകിട വായ്പ പുനർക്രമീകരിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടൽ പ്രഖ്യാപിച്ച് എസ്‌ബിഐ

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ചെറുകിട വായ്പ പുനർക്രമീകരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ എസ്‌ബിഐ പ്രഖ്യാപിച്ചു. ഇതിനായി ബാങ്ക് പ്രത്യേക ഓൺലൈൻ പോർട്ടൽ ആരംഭിക്കും.

ഈ ഓൺലൈൻ പോർട്ടൽ വഴി ഇടപാടുകാർക്ക് അവരുടെ വായ്പയോഗ്യത എവിടെയിരുന്നും വേണമെങ്കിലും പരിശോധിക്കാനും പുനർക്രമീകരിക്കാനും സാധിക്കും. എസ്‌ബിഐ ഇടപാടുകാർക്ക് അക്കൗണ്ട് നമ്പർ നൽകി പോർട്ടലിൽ ലോഗ് -ഇൻ ചെയ്യാം. ഒ ടി പി ഉപയോഗിച്ച് അക്കൗണ്ടിന്റെ സാധുത ഉറപ്പാക്കിയശേഷം ബാങ്ക് ആവശ്യപ്പെടുന്ന ഏതാനും വിവരങ്ങൾ നൽകി ഇടപാടുകാരന് തന്റെ യോഗ്യത മനസിലാക്കാം. ഇതോടൊപ്പം ഒരു റഫറൻസ് നമ്പരും ലഭിക്കും.

ഈ റഫറൻസ് നമ്പരിന് 30 ദിവസത്തെ സാധുതയുണ്ടായിരിക്കും. ഈ കാലയളവിനുള്ളിൽ ഇടപാടുകാരന് ശാഖ സന്ദർശിച്ച് വായ്പ പുനർക്രമീകരണ നടപടിക്രമങ്ങൾ പൂർത്തീകരിക്കാമെന്ന് എസ്‌ബിഐ മാനേജിങ് ഡയറക്ടർ (റീട്ടെയിൽ ആൻഡ് ഡിജിറ്റൽ ബാങ്കിങ് ) സി. എസ്. സെറ്റി പറഞ്ഞു. ശാഖയിലേക്കു പോകുന്നതിനു മുമ്പു തന്നെ തങ്ങളുടെ യോഗ്യത പരിശോധിക്കാൻ കഴിയുന്നത് ഇടപാടുകാർക്ക് സൗകര്യപ്രദമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP