Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പ്ലസ് 2 വിദ്യാർത്ഥികൾക്കായുള്ള സ്‌കോളർഷിപ്പുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു

സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പ്ലസ് 2 വിദ്യാർത്ഥികൾക്കായുള്ള സ്‌കോളർഷിപ്പുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാലിന്റെയും, കുമാരി ഷിബുലാലിന്റെയും നേതൃത്വത്തിലുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ (എസ് ഡി എഫ് ) വിദ്യാധൻ സ്‌കോളർഷിപ്പുകൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. രണ്ടു ലക്ഷം രൂപയിൽത്താഴെ വരുമാനമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക.

2018 ൽ എ-പ്ലസ് ഗ്രേയ്ഡിലോ, എ ഗ്രേയ്ഡിലോ എസ് എസ് എൽ സി പരീക്ഷ ജയിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മെയ് 10 മുതൽ ജൂൺ 10 വരെയുള്ള തീയതികളിൽ www.vidyadhan.org എന്ന വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷകൾ സമർപ്പിക്കാം. പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസ്സുകളിൽ തുടർച്ചയായി നല്ല മാർക്കുകളോടെ പഠനം തുടരുകയാണെങ്കിൽ മറ്റു ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കും സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. അപേക്ഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് രാധാകൃഷ്ണനെ (ഫോൺ : 91 94464 69046) ബന്ധപ്പെടാം.

'ഓരോ വർഷവും പാർശ്വവൽക്കരിപ്പെട്ട ചുറ്റുപാടുകളിൽ നിന്നുള്ള കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുക എന്നതാണ് സരോജിനി ഫൗണ്ടേഷന്റെ ഉദ്ദേശ്യം. ജീവിതങ്ങൾ മാറ്റിമറിക്കാനുള്ള പാസ്സ്‌പോർട്ടാണ് വിദ്യാഭ്യാസം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അർഹരായ വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിന് അപേക്ഷിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,' എന്ന് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റീയായ കുമാരി ഷിബുലാൽ അഭിപ്രായപ്പെട്ടു.

സരോജിനി ദാമോദരൻ ഫൗണ്ടേഷൻ: സമൂഹത്തോടുള്ള പ്രതിബദ്ധത, വിദ്യാഭ്യാസത്തിലൂടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് സരോജിനി ദാമോദാരൻ ഫൗണ്ടേഷൻ നിലവിൽ വന്നത്. കേരളത്തിലെ ആലപ്പുഴയിൽ പാർശ്വവത്കൃതരായ കുറച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌കോളർഷിപ്പ് ഏർപ്പെടുത്തിക്കൊണ്ട് ചെറിയ രീതിയിൽ സ്ഥാപിതമായതാണ് ഫൗണ്ടേഷൻ. കുമാരി ഷിബുലാൽ, എസ് ഡി ഷിബുലാൽ എന്നിവർ ചേർന്ന് 1999 ൽ സ്ഥാപിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഇന്ന് വിദ്യാഭ്യാസം, കായികം, കുഞ്ഞുങ്ങളുടെ ആരോഗ്യം, ജൈവ കൃഷി, സാമൂഹ്യ പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ ഇടപെടലുകൾ നടത്തി വികസനത്തിനു വഴിയൊരുക്കി വരുന്നു. വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിൽ വിദ്യാധൻ, വിദ്യാരക്ഷക്, വിദ്യാക്രീഡ എന്നെ സ്‌കോളർഷിപ്പുകളും, കുഞ്ഞുങ്ങളുടെ ആരോഗ്യ രംഗത്ത് ആയുർധൻ പുരസ്‌കാരം, ജൈവ കാർഷിക രംഗത്ത് അക്ഷയ പുരസ്‌കാരം, സാമൂഹ്യ രംഗത്ത് ഹരിശ്രീ പുരസ്‌കരം എന്നിവ നൽകി വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP