Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19: ലൈസൻസുള്ള സ്വകാര്യ സുരക്ഷാ ഏജൻസികളെ സംരക്ഷിക്കണമെന്ന് സാപ്സി

സ്വന്തം ലേഖകൻ

കോവിഡ് 19 പ്രതിസന്ധി മൂലം സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കേരളത്തിലെ സ്വകാര്യ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസികൾക്കെതിരെയള്ള ജി എസ് ടി റവന്യു റിക്കവറി നടപടികളും ദേശസാൽകൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും ചിട്ടി സ്ഥാപനങ്ങളും നടത്തുന്ന റിക്കവറി നടപടികൾക്ക് ഈ സാമ്പത്തിക വർഷം അവസാനം വരെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസികൾക്ക് പ്രതേക ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ടറി (സാപ്സി ) കേരള ഘടകം കേന്ദ്ര ധനകാര്യ മന്ത്രാലയത്തോടും കേരള സംസ്ഥാന ധനകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കേന്ദ്ര സംസ്ഥാന ധനമന്ത്രാലയങ്ങൾക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്ന് സാപ്സി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP