Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് ഭക്ഷണവും വെള്ളവും മാസ്‌ക്കും ഒരുക്കി കാന്തപുരം വിഭാഗം സുന്നി സാന്ത്വന പ്രവർത്തകർ

സ്വന്തം ലേഖകൻ

മട്ടന്നൂർ: നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും മാസ്‌ക്കും ഒരുക്കി കാന്തപുരം വിഭാഗം സുന്നി സാന്ത്വന പ്രവർത്തകർ രംഗത്ത്. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് സാന്ത്വന സമിതി സംയുക്താഭിമുഖ്യത്തിൽ വിദേശങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും ഭക്ഷണവും വെള്ളവും മാസ്‌കും നൽകുന്നതിന് വിപുലമായ സംവിധാനമാണ് ഒരുക്കിയത്.

മട്ടന്നൂർ പാലോട്ട് പള്ളി പെരുവയൽക്കരിയിലെ മദ്രസയിൽ ഒരുക്കിയ സാന്ത്വന കിച്ചനിൽ നിന്നാണ് ഭക്ഷണമുണ്ടാക്കുന്നത്. എസ് വൈ.എസ് സാന്ത്വനം വളണ്ടിയർമാരാണ് വിവിധ ബാച്ചുകളിലായി പ്രവർത്തന രംഗത്തുള്ളത്. വിമാന താവളത്തിലെ സമയമെടുത്തുള്ള പരിശോധനക്ക് ശേഷം പുറത്തെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ ബന്ധുക്കൾക്കും മറ്റും എത്താൻ പറ്റാത്ത സാഹചര്യത്തിൽ ഭക്ഷണവും വെള്ളവുമായി സാന്ത്വന പ്രവർത്തകരെത്തിയത് ആശ്വാസകരമാണ്.

കഴിഞ്ഞ ആറ് ദിവസങ്ങളിലായി എത്തിയ ആറായിരം പേർക്ക് സാന്ത്വനം വളണ്ടിയന്മാർ ഭക്ഷണം വിതരണം ചെയ്തു. വിതരണോൽദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജില്ല വൈസ് പ്രസിഡന്റ് എൻ അബദു ലത്തീഫ് സഅദി നിർവഹിച്ചു. ഹാമിദ് മാസ്റ്റർ ചൊവ്വ, അബ്ദുള്ള കുട്ടി ബാഖവി,റഷീദ് ദാരിമി, റസാഖ് മാണിയൂർ, നിസാർ അതിരകം, മൗഹിദ്ദീൻ സഖാഫി മുട്ടിൽ, റഷീദ് നരിക്കോട് കെ ഉമർഹാജി മട്ടന്നൂർ ഫൈളു റഹ്മാൻ ഇർഫാനി, സി സാജിദ് മാസ്റ്റർ അറളം, ശറഫുദ്ദീൻ അമാനി, മൂസ സഅദി ചെടിക്കുളം,ഗഫൂർ നടുവനാട്, സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP