Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സേവനത്തിന് പുതിയ മാനം നൽകി സദ്ഗമയ സത്സംഗവേദി കൂട്ടായ്മ; കുട്ടികൾക്കായുള്ള ഏകദിന പഠനശിബിരവും വിദ്യാഭ്യാസ അവാർഡ് വിതരണവും സമ്മാനദാനവും നടന്നു

ഗുരുവായൂർ ആസ്ഥാനമായി കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സദ്ഗമയ സത്സംഗവേദി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂന്നാമത് പ്രോഗ്രാം ആയ കുട്ടികൾക്ക് വേണ്ടിയുള്ള ഏകദിന പഠനശിബിരവും വിദ്യാഭ്യാസ അവാർഡ് വിതരണവും സമ്മാനദാനവും മെയ് 27ന് ഞായറാഴ്ച നോർത്ത് പറവൂരിൽ കൈതാരം ഹോളി ഇന്ത്യ ഫൗണ്ടേഷൻ സ്‌കൂളിൽ വച്ച് നടന്നു.

രാവിലെ 10.25 ന് പ്രശസ്ത സപ്താഹാചാര്യനും വാഗ്മിയുമായ അഡ്വ. ടി. ആർ. രാമനാഥൻ ഭദ്രദീപം കൊളുത്തി. കൃഷ്ണപ്രിയയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുഞ്ഞുങ്ങൾക്ക് ഒരുപാട് അറിവു പകർന്നു നൽകിയ അഡ്വ.ടി. ആർ രാമനാഥൻ സാറിന്റെ വ്യക്തിത്വ വികസന ക്ലാസ്സ് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നായി മാറി. പ്രാർത്ഥനയിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും ജീവിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുക്കന്മാരുടെ അനുഗ്രഹം വിദ്യാഭ്യാസ കാലഘട്ടത്തിലും അതിനു ശേഷവും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

നിപ്പാ വൈറസ്, മറ്റു മഴക്കാലജന്യരോഗങ്ങൾ എന്നിവയെ കുറിച്ചുള്ള നോർത്ത് പറവൂർ താലൂക്ക് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ആയ ഡോ. കെ. ജി. ജയൻ ബോധവത്കരണ ക്ലാസ്സ് നടത്തി. ശുചിത്വം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയും സ്വയം ചികിത്സയുടെ ദോഷങ്ങളും അദ്ദേഹം വിവരിച്ചു. അതിന് ശേഷം സംശയനിവാരണിയിൽ ഉള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഏകദേശം ഒന്നര മണിക്കൂർ ക്ലാസ്സിനും സംശയ നിവാരണത്തിനുമായി അദ്ദേഹം ചിലവഴിച്ചു. ഭക്ഷണത്തിനു ശേഷം ജൂനിയർസ് ആൻഡ് സീനിയർസ് വിഭാഗത്തിലുള്ള കുഞ്ഞുങ്ങൾക്കുള്ള ക്വിസ് പ്രോഗ്രാം നടന്നു. സീനിയർസ് ക്വിസിൽ നോട്ടീസിൽ പറഞ്ഞതിന് പുറമെ അമ്മമാരെയും ക്വിസിൽ പങ്കെടുപ്പിച്ചത് അപൂർവ്വ കാഴ്ചയായി മാറി. കെ. എസ്. ഉണ്ണിക്കൃഷ്ണനും വിഷ്ണു വി ശ്രീലകവും ആയിരുന്നു ക്വിസ് മാസ്റ്റേഴ്‌സ്. ക്വിസിന് ശേഷം കുഞ്ഞുങ്ങൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. അതിനു ശേഷം വിഷ്ണു. വി. ശ്രീലകത്തിന്റെ വേണ്ടിയുള്ള ഗുണപാഠ കഥകൾ വളരെ ഉയർന്ന നിലവാരം പുലർത്തി. ചായ സൽക്കാരത്തിന് ശേഷം വൈകുന്നേരം 4.30 ന് സമാപന സമ്മേളനം ആരംഭിച്ചു.

ട്രസ്റ്റ് ചെയർമാൻ രാജേഷ് സിയുടെ അദ്ധ്യക്ഷതയിൽ യോഗനടപടികൾ ആരംഭിച്ചു. ട്രസ്റ്റ് മെമ്പർ വിഷ്ണു വിജയൻ സ്വാഗത പ്രസംഗവും ചെയർമാൻ സി രാജേഷ് അദ്ധ്യക്ഷ പ്രസംഗവും നടത്തി. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ചിറ്റൂർ ഗോപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു, തദവസരത്തിൽ SSLCക്ക് മുഴുവൻ വിഷയത്തിനും A+ നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് & മൊമെന്റോ നൽകി അനുമോദിച്ചു. കൈതാരം ഗവണ്മെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ കുമാരി അഫ്‌നിത, ഫെബിന ഫാത്തിമ, ആര്യ, രതുൽ കെ. ആർ, കെ.ആർ അക്ഷയ്, Avinissery സെന്റ് ജോസഫ്സ് HS ലെ ആകാശ് എന്നിവരാണ് അവാർഡിനർഹരായവർ.

ക്വിസ് ജൂനിയർസ് & സീനിയർസ് വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം മൊമെന്റോ, സർട്ടിഫിക്കറ്റ്, ബുക്കുകൾ എന്നിവ നൽകി അഖിലകേരള ബാലജനസഖ്യം, രക്ഷാധികാരി എം. പി. വേണു നിർവ്വഹിച്ചു. സീനിയർ വിഭാഗത്തിൽ അഭിജയ്, രഥുൽ, ശ്രീലക്ഷ്മി എന്നിവരും ജൂനിയർ വിഭാഗത്തിൻ വിഷ്ണു ശങ്കർ, ചൈത്ര, അമൽ ലാൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും ചിറ്റൂർ ഗോപി, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് നൽകി.

ശ്രീലക്ഷ്മി, അനന്തകൃഷ്ണൻ, കൃഷ്ണപ്രിയ, ഗായത്രി, സനുഷ, ദേവമിത്ര, സാൻവിക, സുപ്രിയ, സന്തോഷ് എന്നിവരാണ് ഇതിന് അർഹരായത്. പങ്കെടുത്തവർക്കെല്ലാം മഹദ് വ്യക്തികളുടെ അറിവുകൾ പ്രധാനം ചെയ്യുന്ന ബുക്കുകളും നൽകി. വ്യക്തിത്വ വികസന ക്ലാസ്സ് എടുത്ത അഡ്വ. ടി. ആർ. രാമനാഥൻ, നിപ്പാ വൈറസ് ബോധവത്കരണ ക്ലാസ്സ് എടുത്ത ഡോ. കെ. ജി. ജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ചിറ്റൂർ ഗോപി, എം. പി. വേണു എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു. ട്രസ്റ്റ് സെക്രട്ടറി ഗിരി. എസ്. നായർ കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനാലാപനത്തിനു ശേഷം പരിപാടി അവസാനിച്ചു. പരിപാടികൾ ട്രസ്റ്റ് സെക്രട്ടറി യും ട്രസ്റ്റി രഘു കൈതാരവും നിയന്ത്രിച്ചു.

മെയ് 20ന് ഞായറാഴ്ച പത്തനംതിട്ട മണികണ്ഠ ഗുരുകുലത്തിലെ വിദ്യാർത്ഥികൾക്ക് പഠന കായിക സാമഗ്രികൾ വിതരണം ചെയ്തിരുന്നു. പഠിക്കാനും ആഹാരത്തിനും വകയില്ലാത്ത ശബരിമലയിലെ കാനനവാസികളായ കുഞ്ഞുങ്ങളെ പഠിപ്പിച്ചും ആഹാരം, വസ്ത്രം ഇവ നൽകിയും ഈ ഗുരുകുലം സംരക്ഷിക്കുന്നു. സേവന പ്രവർത്തനങ്ങൾക്കായി, ഗുരുവായൂർ ആസ്ഥാനമായി രൂപം കൊണ്ട സദ്ഗമയ സത്സംഗവേദി ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാമത്തെ സേവന പരിപാടിയാണ് പത്തനംതിട്ടയിൽ സംഘടിപ്പിച്ചത്.

20/05/2018 രാവിലെ 11.30 ന്, ആശ്രമം പ്രസിഡന്റ് വി. കെ. വിശ്വനാഥനും ട്രസ്റ്റ് ചെയർമാൻ രാജേഷ്. സിയും സെക്രട്ടറി ഗിരി. എസ്. നായരും മറ്റു ട്രസ്റ്റ് സാരഥികളും ചേർന്ന് നിലവിളക്ക് കൊളുത്തി സേവന പരിപാടി ഉദ്ഘാടനം ചെയ്തു. ഈ അദ്ധ്യയന വർഷത്തിലേക്കാവശ്യമായ മുഴുവൻ നോട്ട് ബുക്കുകളും, പേന, പെൻസിൽ, ബാഗ്, കുട, കളർ പെൻസിൽ, ജ്യോമട്രി ബോക്‌സ്, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്‌സ് തുടങ്ങിയ പഠന സാമഗ്രികളും ഫുട്‌ബോൾ, ഷട്ടിൽ ബാറ്റ്, കോർക്ക്, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ടെന്നീസ് ബോൾ തുടങ്ങിയ കായിക സാമഗ്രികളും വിതരണം ചെയ്തു. ട്രസ്റ്റിന്റെ ഭാരവാഹികളും അംഗങ്ങളും ഉൾപ്പെടെ ഏകദേശം ഇരുപതോളം പേർ ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP