Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശബ്ദാവലി ശില്പശാല ഇന്ന് തിരുവനന്തപുരത്ത്

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശബ്ദാവലി ശില്പശാല ഇന്ന് തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ശാസ്ത്ര-സാങ്കേതികശാസ്ത്ര ശബ്ദാവലി ശില്പശാല ഇന്ന് (വെള്ളിയാഴ്ച 11.10.2019) രാവിലെ 10മണിക്ക് തിരുവനന്തപുരത്ത് തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളിൽ ഡോ.ബി.ഇക്‌ബാൽ ഉദ്ഘാടനം ചെയ്യും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിക്കും. സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എ.ആർ.രാജൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, പ്രഫ.കെ.പാപ്പൂട്ടി എന്നിവർ സംസാരിക്കും. ശാസ്ത്ര-സാങ്കേതികശാസ്ത്ര വിഷയങ്ങളിൽ അവഗാഹമുള്ള പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും ശില്പശാലയിൽ പങ്കെടുക്കും. പി.എസ്.സി ചോദ്യപ്പേപ്പർ മലയാളത്തിലും ലഭ്യമാക്കുമെന്ന തീരുമാനം വന്നതിനാൽ ഈ ശില്പശാല ഏറെ പ്രാധാന്യമർഹിക്കുന്നു.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്ര-സാങ്കേതികമേഖലയെ സംബന്ധിക്കുന്ന നിരവധി ആധികാരിക ഗ്രന്ഥങ്ങളും പദാവലികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തെ വൈജ്ഞാനിക ഭാഷയായി വളർത്തുന്നതിന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1969മുതൽ പ്രസിദ്ധീകരിച്ചുവന്നിരുന്ന ശബ്ദാവലികളും നിഘണ്ടുക്കളും കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ശാസ്ത്ര-സാങ്കേതികശാസ്ത്ര ശബ്ദാവലികൾ പരിഷ്‌കരിക്കുന്നതിനുള്ള ശില്പശാലയാണ് സംഘടിപ്പിക്കുന്നത്. തുടർന്ന് വിവിധ വിഷയങ്ങളിൽ പദാവലികൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ശിൽപശാലകൾ സംഘടിപ്പിക്കും.

വിജ്ഞാനശബ്ദാവലി, എഞ്ചിനീയറിങ് ശബ്ദാവലി എന്നിവ 1970ൽ തന്നെ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഇവ ഇതുവരെ പരിഷ്‌കരിച്ചിട്ടില്ല. അതുപോലെ തന്നെ കൃഷിശാസ്ത്രം, ജന്തു ശാസ്ത്രം, സസ്യശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിലും ശബ്ദാവലികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ജാപ്പനീസ്-മലയാളം നിഘണ്ടുവടക്കം നിരവധി നിഘണ്ടുക്കളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാളം വൈജ്ഞാനിക ഭാഷയായി വളരണമെങ്കിൽ സർവകലാശാല തലത്തിൽ അധ്യയനം, അദ്ധ്യാപനം, ഗവേഷണം മൂല്യനിർണയം എന്നിവകൾ മാതൃഭാഷയിൽതന്നെ നടക്കണമെന്നതിനാൽ ഈ ശില്പശാല ഏറെ പ്രയോജനകരമാകും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ നടത്താനുദ്ദേശിക്കുന്ന ശില്പശാലയെ തുടർന്ന് വിവിധ വിഷയങ്ങളെ സംബന്ധിച്ച് മലയാളത്തിൽ ചോദ്യശേഖരമുണ്ടാക്കുന്നതിനുള്ള ശില്പശാലയും നടത്തുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP