Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റബ്ബർതോട്ടങ്ങളിലെ ഇടവിളക്കൃഷിയിൽ ഓൺലൈൻ പരിശീലനം

സ്വന്തം ലേഖകൻ

റബ്ബർതോട്ടങ്ങളിലെ ഇടവിളക്കൃഷിയെക്കുറിച്ച് റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഓൺലൈൻ പരിശീലനപരിപാടി നടത്തുന്നു. 2020 ഓഗസ്റ്റ് 18-ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനപരിപാടി. ജി.എസ്.റ്റി. രജിസ്ട്രേഷൻ ഇല്ലാത്ത കേരളീയർക്ക് പരിശീലനഫീസ് 119 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്ളഡ് സെസ്സും ഉൾപ്പെടെ) ആണ്. ജി.എസ്.റ്റി. രജിസ്ട്രേഷൻ ഉള്ള കേരളീയർക്കും കേരളത്തിന് പുറത്തുള്ളവർക്കും 118 രൂപ ആയിരിക്കും ഫീസ്. ഡയറക്ടർ (ട്രെയിനിങ്), റബ്ബർബോർഡ് എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ് - CBIN0284150)യുടെ കോട്ടയത്തുള്ള റബ്ബർബോർഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് ഫീസ് നേരിട്ട് അടയ്ക്കാം. 2020 ഓഗസ്റ്റ് 16-ന് വൈകിട്ട് 5.00 മണി വരെ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കായിരിക്കും പ്രോഗ്രാം ലിങ്ക് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0481-2353127 എന്ന ഫോൺ നമ്പറിലോ 7994650941 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP