Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചില്ലച്ചിപ്പാലത്തിന് ബജറ്റിൽ 3.5 കോടി

സ്വന്തം ലേഖകൻ

പാലാ: മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചില്ലച്ചിപ്പാലം നിർമ്മിക്കാൻ സംസ്ഥാന ബജറ്റിൽ 3.5 കോടി രൂപ വകയിരുത്തിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. കളത്തൂക്കടവിൽ ചില്ലച്ചിതോടിനു കുറുകെ യാണ് പാലം നിർമ്മിക്കുന്നത്. ഇതുമൂലം ഇരു പഞ്ചായത്തിലെയും ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. ഈ മേഖലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഈ പാലം. നിരവധി നിവേദനങ്ങൾ മുൻകാലങ്ങളിൽ നിൽക്കായിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. മാണി സി കാപ്പൻ എം എൽ എ ആയതിനെത്തുടർന്നു നാട്ടുകാർ വിഷയം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇടമറുക് - വാകക്കാട് - തൊടുപുഴ- ഈരാറ്റുപേട്ടയ്ക്കുള്ള എളുപ്പമാർഗ്ഗമാകും ഈ പാലം.

പാലായുടെ മലയോര മേഖലയുടെ വികസനത്തിനായി തുക അനുവദിച്ച സർക്കാരിനെയും മുൻകൈയെടുത്ത മാണി സി കാപ്പൻ എം എൽ എ യെയും നാട്ടുകാർ അനുമോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP