Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലായിൽ വിവിധ റോഡുകളുടെ പുനരുദ്ധാരണ നടപടികൾ ഉടൻ ആരംഭിക്കും

സ്വന്തം ലേഖകൻ

പാലാ: മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു നടപടി സ്വീകരിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മഴ മാറിയാലുടൻ പുനരുദ്ധാരണ പണികൾക്കു തുടക്കമാകുമെന്നും എം എൽ എ പറഞ്ഞു.

പാലാ - രാമപുരം റോഡ്, ഭരണങ്ങാനം - അസ്സീസി - പാരലൽ റോഡ്, എരുമം പടി - ഏഴാച്ചേരി - കുരിശുപള്ളി റോഡ്, വാകക്കാട് - തഴക്കവയൽ - ഞണ്ടുകല്ല് റോഡ്, അടുക്കം - മേലടുക്കം റോഡ്, എലിവാലി - ആലമറ്റം റോഡ്, മന്നനാനികടവ് മാളിയേക്കൽ - മൂലേത്തുണ്ടി റോഡ്, നെച്ചിപ്പുഴൂർ - ഇളപൊഴുത് - ചക്കാമ്പുഴ റോഡ്, നെല്ലിയാനി - പേണ്ടാനംവയൽ റോഡ്, തീക്കോയി - ചേരിപ്പാട് - അയ്യമ്പാറ - തലനാട് റോഡ് തുടങ്ങിയവയുടെ വിവിധ ഭാഗങ്ങളുടെ നവീകരണ പ്രവർത്തികളാണ് ഉടൻ ആരംഭിക്കുന്നത്.

ശബരിമല സീസൺ പ്രമാണിച്ച് ഏറ്റുമാനൂർ - പൂഞ്ഞാർ റോഡ്, പാലാ - രാമപുരം റോഡ് എന്നിവയുടെ നവീകരണവും ഉടൻ ആരംഭിക്കും. മുരിക്കും പുഴ - പാറപ്പള്ളി - മുത്തോലി റോഡിന്റെ നവീകരണ പ്രവർത്തനങ്ങളും ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് എം എൽ എ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP