Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന് അഞ്ച് മാസത്തേയ്ക്ക് സൗജന്യമായി 1388 കോടി രൂപയുടെ 3.87 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം; 154 ലക്ഷം ആളുകൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ. എ വൈ) പദ്ധതിയുടെ ആദ്യഘട്ടത്തിൽ സൗജന്യ വിതരണത്തിന് കേരളത്തിന് 2.32 ലക്ഷം മെട്രിക് ടൺ അരി നൽകിയെന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) ജനറൽ മാനേജർ (കേരള) വി.കെ. യാദവ് അറിയിച്ചു. 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലാവധിക്കാണ് ഇത്രയും അരി നൽകിയത്. 2020 ജൂലൈ മുതൽ ആരംഭിച്ച രണ്ടാം ഘട്ടത്തിനായി 0.632 ലക്ഷം മെട്രിക് ടൺ അരിയും 0.142 ലക്ഷം മെട്രിക് ടൺ ഗോതമ്പും പ്രതിമാസം കേരളത്തിനായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി 2020 നവംബർ വരെ നീട്ടിയ സാഹചര്യത്തിൽ ഈ കണക്കനുസരിച്ച് അഞ്ചുമാസത്തേയ്ക്ക് കേരളത്തിന് മൊത്തം 1388 കോടി രൂപ വിലവരുന്ന 3.87 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. കേരളത്തിലെ 154 ലക്ഷം ആളുകൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി.എം.ജി.കെ.എ.വൈ പദ്ധതിക്കുണ്ടാകുന്ന എല്ലാ ചെലവുകളും കേന്ദ്ര ഗവൺമെന്റായിരിക്കും വഹിക്കുക.

ജൂലൈയിലേക്ക് അനുവദിച്ച ഭക്ഷ്യധാന്യം ഇതിനകം തന്നെ സംസ്ഥാന ഗവൺമെന്റ് ഏറ്റെടുത്തുതുടങ്ങിയിട്ടുണ്ട്. അടുത്ത നാലുമാസ ത്തേയ്ക്ക് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ (എൻ.എഫ്.എസ്.എ) യും പി.എം.ജി.കെ.എ.വൈ പദ്ധതിയുടെയും അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നതിന് അനിവാര്യമായത്ര ഭക്ഷ്യധാന്യം എഫ്‌സിഐ യുടെ ഡിപ്പോകളിൽ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കേരളത്തിൽ ഉപയോഗിക്കുന്നതിനായി 5.41 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാണ്, ഇതിൽ 4.80 ലക്ഷം മെട്രിക് ടൺ എഫ്‌സിഐയുടെ പക്കലും സംസ്ഥാനം സംഭരിച്ച 0.61 ലക്ഷം മെട്രിക് ടൺ അരി (കസ്റ്റം മില്ല്ഡ് റൈസ്) സംസ്ഥാന ഗവൺമെന്റിന്റെ പക്കലുമുണ്ട്. ഇതിന് പുറമെ വരും മാസങ്ങളിലെ ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കാനായി എഫ്‌സിഐ ഡിപ്പോകളിൽ നിരന്തരമായി സ്റ്റോക്കുകൾ കൂട്ടിച്ചേർക്കുന്നുമുണ്ട്. ഈ പ്രവർത്തനങ്ങളൊക്കെ എഫ്‌സിഐ മാനേജിങ് ഡയറക്ടർ ശ്രീ ഡി.വി. പ്രസാദ് ഐ.എ.എസ് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യാദവ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP