Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർസിഇപി വ്യാപാരക്കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം: വി സി.സെബാസ്റ്റ്യൻ

ആർസിഇപി വ്യാപാരക്കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം: വി സി.സെബാസ്റ്റ്യൻ

സ്വന്തം ലേഖകൻ

കൊച്ചി: ആഗോളവിപണിയായി ഇന്ത്യയെ തുറന്നുകൊടുക്കുന്നതും കാർഷിക വ്യാപാര വ്യവസായ മേഖലയ്ക്ക് ഭാവിയിൽ വൻ പ്രഹരമേൽക്കുന്നതുമായ ആർസിഇപി സ്വതന്ത്രവ്യാപാരക്കരാറിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ആസിയാൻ സ്വതന്ത്രവ്യാപാരക്കരാറിന്റെ വൻ ആഘാതങ്ങൾ ഇന്ത്യയിലെ കർഷകരുടെ നടുവൊടിച്ചിരിക്കുമ്പോൾ ചൈനകൂടി പങ്കാളിയായ ആർസിഇപി സ്വതന്ത്ര വ്യാപാരക്കരാറി്ന്മേൽ ചർച്ചകൾ തുടരുന്നത് കാർഷികമേഖല ഭീഷണിയോടെയാണ് കാണുന്നത്. കരാറുകളൊന്നുമില്ലാതെതന്നെ ഇന്ത്യയുടെ ആഭ്യന്തരവിപണിയിൽ ചൈനയുടെ സാന്നിധ്യം കുതിച്ചുയർന്നിരിക്കുന്നത് നിസാരവൽക്കരിക്കരുത്. കാർഷിക സമ്പദ്ഘടന തകർക്കുന്ന നികുതിരഹിത കാർഷികോല്പന്ന ഇറക്കുമതിക്ക് പച്ചക്കൊടി കാട്ടുന്ന കേന്ദ്രസർക്കാർ നയം കർഷകദ്രോഹപരമാണ്.

കർഷകന് ഇരട്ടി വരുമാനവും ഉല്പന്ന സംഭരണവും അടിസ്ഥാനവിലയും ഇറക്കുമതി നിയന്ത്രണവും പാഴ്‌വാക്കായി കടക്കെണിയും വിലത്തകർച്ചയും സൃഷ്ടിക്കപ്പെട്ട് രാജ്യത്തുടനീളം കർഷക ആത്മഹത്യകൾ പെരുകിയിട്ടും ആർസിഇപി കരാറിനായി രാജ്യത്തെ തീറെഴുതിക്കൊടുക്കുന്നത് കർഷകർക്ക് അംഗീകരിക്കാനാവില്ല.

ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് വിദേശകമ്പനികൾക്ക് കടന്നുവരുവാൻ അവസരമൊരുക്കിയിരിക്കുന്നതും, വ്യവസ്ഥകൾ ഉദാരമാക്കി ആഗോളനിക്ഷേപത്തിന് പരവതാനി വിരിച്ചിരിക്കുന്നതും നിലവിലുള്ള ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. നോട്ടുനിരോധനവും ജിഎസ്ടിയും തകർത്ത സമ്പദ്ഘടനയ്ക്കും പ്രത്യേകിച്ച് ഇന്ത്യയുടെ കാർഷികമേഖലയ്ക്കും ആർസിഇപി കരാർ കനത്തവെല്ലുവിളിയുയർത്തും. അനിയന്ത്രിതവും നികുതിരഹിതവുമായ കാർഷികോല്പന്നങ്ങളുടെ ഇറക്കുമതിയും ആഗോളവമ്പന്മാരുടെ കാർഷികരംഗത്തെ നിക്ഷേപവും ചെറുകിട കർഷകരെ നാമാവശേഷമാക്കും. റബറുൾപ്പെടെ കാർഷികമേഖലയ്ക്ക് ആസിയാൻ കരാർ സൃഷ്ടിച്ചിരിക്കുന്ന തകർച്ചയുടെ ഭാരം കർഷകരിന്ന് അനുഭവിക്കുകയാണ്.

ന്യൂസിലാൻഡും ഓസ്ട്രേലിയയുമായുള്ള വ്യാപാരക്കരാറുകൾ പാൽ ഉൾപ്പെടെ ക്ഷീരോല്പന്നങ്ങളുടെ ഇറക്കുമതി സുതാര്യമാക്കി കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കും. ആർസിഇപി കരാറിനെതിരെ രാഷ്ട്രീയ നേതൃത്വങ്ങളും ബഹുജന പ്രസ്ഥാനങ്ങളും കർഷകസംഘടനകളും സംഘടിച്ചു മുന്നോട്ടുവരണമെന്ന് വി സി.സെബാസ്റ്റ്യൻ ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP