Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധികാരവർഗ്ഗത്തിന്റെ അടിമത്വത്തിൽ നിന്ന് കർഷകർ മോചിതരാകണം: രാഷ്ട്രീയ കിസാൻ മഹാസംഘ്

സ്വന്തം ലേഖകൻ

കൊച്ചി: അധികാരവർഗ്ഗത്തിന്റെ അടിമത്വത്തിൽ നിന്ന് കർഷകർ മോചിതരായെങ്കിൽ മാത്രമേ ഇനി നിലനിൽപ്പുള്ളൂവെന്നും ഇതിനായി കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ച് കരുത്തുനേടണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ്.

മദ്ധ്യപ്രദേശിലെ മൻസോറിൽ ആറു കർഷകരെ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കർഷക സംരക്ഷണദിനം ആചരിച്ചു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കർഷക ഉപവാസവും അനുസ്മരണ സമ്മേളനവും നടന്നു. സംസ്ഥാനത്തും വിവിധ കർഷകസംഘടനകളുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു. തുടർന്ന് സംസ്ഥാനതല കർഷകനേതൃ വെബ്കോൺഫ്രൻസും നടന്നു. നിയമങ്ങളും അധികാരങ്ങളുംകൊണ്ട് കർഷകനെ കൂച്ചുവിലങ്ങിട്ടിട്ട് ഭക്ഷ്യസുരക്ഷാപദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ അർത്ഥമില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ചെയർമാൻ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കാർഷികോല്പന്നങ്ങൾക്ക് വിലയില്ല. വന്യമൃഗങ്ങളുടെ അക്രമത്താൽ കൃഷി ഉപേക്ഷിക്കുവാൻ കർഷകർ നിർബന്ധിതരായിരിക്കുന്നു. രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തുന്ന കർഷകദ്രോഹത്തിന് അറുതിവരുത്താതെ കർഷകർ രക്ഷപെടില്ലെന്ന് വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

ദേശീയ കോർഡിനേറ്റർ കെ.വി.ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ബിനോയ് തോമസ് മോഡറേറ്ററായിരുന്നു. വൈസ് ചെയർമാൻ വി.വി.അഗസ്റ്റിൻ, ദേശീയ സംസ്ഥാന കർഷകനേതാക്കളായ ഡിജോ കാപ്പൻ, പി.റ്റി.ജോൺ, ഫാ.ജോസ് കാവനാടി, മുതലാംതോട് മണി, അഡ്വ.പി.പി.ജോസഫ്, ജോയി കണ്ണംചിറ, മാർട്ടിൻ തോമസ്, പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, കള്ളിയത്ത് അബ്ദുൾ സത്താർ ഹാജി, യു.ഫൽഗുണൻ, അഡ്വ.ജോൺ ജോസഫ്, ജോസ് ആനിത്തോട്ടം, വിളയോടി വേണുഗോപാൽ, സുരേഷ് കുമാർ ഓടാപന്തിയിൽ, ബേബി സഖറിയാസ്, കെ.ജീവാനന്ദൻ, ജന്നറ്റ് മാത്യു, ജോയി നിലമ്പൂർ, ഷബീർ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസർഗോഡ്, രാജു സേവ്യർ, ലാലിച്ചൻ ഇളപ്പുങ്കൽ, ഔസേപ്പച്ചൻ ചെറുകാട് എന്നിവർ സംസാരിച്ചു.

വന്യജീവി അക്രമത്താൽ ജീവൻ പൊലിയുന്ന കർഷകരുൾപ്പെടെ ജനവിഭാഗങ്ങളുടെ എണ്ണം അനുദിനം ഉയരുന്നത് സർക്കാരുകൾ നിസാരവൽക്കരിക്കുകയാണെന്നും വന്യജീവികളെ വനത്തിൽ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം വനംവകുപ്പ് നിർവഹിക്കുന്നില്ലെങ്കിൽ അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP