Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പച്ചത്തുരുത്താകുവാൻ പൊന്നൊഴുകും തോടിൻ കര

പച്ചത്തുരുത്താകുവാൻ പൊന്നൊഴുകും തോടിൻ കര

സ്വന്തം ലേഖകൻ

എലിക്കുളം: പൊന്നൊഴുകിൻ തോടിന്റെ തീരങ്ങളിലെ മണ്ണ് സംരക്ഷിക്കുവാൻ തോടിന്റെ തീരങ്ങളിൽ വ്യാപകമായി രാമച്ച തൈകൾ നട്ടുപിടിപ്പിക്കുന്നു. പൊന്നൊഴുകും തോടിന്റെ സ്വാഭാവിക വീതിയെടുത്ത് ആഴം വർദ്ധിപ്പിച്ച് തടയണകൾ നിർമ്മിക്കുന്ന ജോലികൾ പൂർത്തിയായി വരുകയാണ്. ഈ പദ്ധതിക്കായി ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ് ഒരു കോടിപതിനഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു. തോടിന്റെ വിതികൂട്ടുമ്പോൾ കരകളിലെ മണ്ണുസംരക്ഷണത്തിനായിട്ടാണ് ഹരിതകേരള മിഷന്റെയും തൊഴിലുറപ്പ് പദ്ധതിയുടേയും കൂട്ടായ്മയിൽ രാമച്ചം തൈകൾ നടുന്നത്. എലിക്കുളം പഞ്ചായത്ത് പച്ചത്തുരുത്താക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

രാമ്മച്ചം തൈകൾ നടുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം മാണി.സി.കാപ്പൻ എംഎ‍ൽഎ.നിർവ്വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംപി.സുമം ഗലദേവി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാന്മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്ത് സെക്രട്ടറി പി.റ്റി.ജോസഫ്, എലിക്കുളം കൃഷി ഓഫീസർ നിസ്സ ലത്തീഫ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ.അലക്‌സ് റോയ്, തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ സുപ്രിയ സുരേന്ദ്രൻ, കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ മണ്ഡപം എന്നിവർ ചടങ്ങിൽ സന്നിഹിത രായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP