Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌നേഹത്തിന്റെ കൈത്താങ്ങുമായി പ്രളയ മേഖകളിലെ ക്യാമ്പുകളിൽ രാജീവ് യൂത്ത് ഫൗണ്ടേഷൻ; ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിന് രാജീവ് യൂത്ത് ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി ക്ക് ആദരം

സ്‌നേഹത്തിന്റെ കൈത്താങ്ങുമായി പ്രളയ മേഖകളിലെ ക്യാമ്പുകളിൽ രാജീവ് യൂത്ത് ഫൗണ്ടേഷൻ; ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിന് രാജീവ് യൂത്ത് ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി ക്ക് ആദരം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം ജില്ലയിലെ ദുരിത്വാശ്യാസ ക്യാമ്പുകളിൽ 2000 Kg അരിയും 2000 ലിറ്റർ കുപ്പിവെള്ളവും നൽകി രാജീവ് യൂത്ത് ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി .ജില്ലയിലെ വ്യവസായ പ്രമുഖരായ അംബാടി ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ പദ്ധതി ക്യാമ്പുകളിൽ നടപ്പാക്കിയതു ജില്ലാ ചെയർമാൻ നഹാസ്പത്തനംതിട്ടയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് അഞ്ചു കിലോ അരിയും കുടിവെള്ളവും നൽകിയായിരുന്നു ഫൗണ്ടേഷന്റെ പ്രവർത്തനം ജില്ലയിലെ നിരണം കടപ്ര പെരിങ്ങര മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഈ മാസം ആദ്യം ഫൗണ്ടേഷൻ പ്രവർത്തകർ 1500 ഓളം പൊതിച്ചോറുകൾ വിതരണം നടത്തിയിരുന്നു. അമ്പാടി ഗ്രൂപ്പ് എംഡി സദാനന്തൻ, ആൾ ഇന്ത്യാ അൺ ഓർഗനൈസ്ഡ് ജില്ലാ ജനറൽ സെക്രട്ടറി ബിജിലാൽ ആലുനിൽകുന്നതിൽ, വൈസ് ചെയർമാൻ മനോഷ് ഇലന്തൂർ, റെനി കൊടുവശ്ശേരി ,മുഹമ്മദ് യാസർ, ഷിജോ കെ ഡെന്നി, നിരണം ഒൻപതാം വാർഡ് മെമ്പർ ജൂലി റെന്നി എന്നിവർ പങ്കാളികളായി

മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിന് രാജീവ് യൂത്ത് ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി ക്ക് ആദരം

കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ ജീവകാരുണ്യ പ്രവർത്തനത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന് പത്തനംതിട്ടജില്ലക്ക് ആദരം. ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന രാജീവ് യൂത്ത് ഫൗണ്ടേഷൻ സംസ്ഥാനതല ത്രിദിന ശിൽപ്പശാല ദിശ20 സംസ്ഥാന തലങ്ങളിലെ മികച്ച സാമൂഹ്യ സേവനങ്ങൾക്ക് പത്തനംതിട്ട ജില്ലാ കമ്മറ്റിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദരിച്ചു .മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് ജില്ലാ ചെയർമാൻ നഹാസ്പത്തനംതിട്ടക്ക് നൽകി. ഫൗണ്ടേഷൻ ജില്ലാ കമ്മറ്റിക്കുവേണ്ടിയുള്ള അവാർഡ് വൈസ് ചെയർമാൻ മനോഷ് ഇലന്തൂർ ,ജില്ലാ കോഡിനേറ്റർ അരുൺ തട്ടയിൽ, കോന്നി നിയോജക മണ്ഡലം ചെയർമാൻ ഷെമീർ തടത്തിൽ എന്നിവർ ചേർന്ന് എറ്റുവാങ്ങി ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ റഷീദ് പറമ്പൻ അദ്ധ്യക്ഷത വഹിച്ചു, KPCC വ്യക്താവ് ജോസഫ് വാഴക്കൻ ,ആലുവ MLA അൻവർസാദത്ത്, എറണാകുളം ഡിസിസി പ്രസിഡന്റ് റ്റി ജെ വിനോദ് മുഹമ്മദ് ഷിയാസ്, ബെന്നി പെരുവന്താനം, റ്റി എസ് അൻസാരി, എന്നിവർ ചടങ്ങിൽ മുഖ്യ പങ്കാളികളായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP