Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മത്സ്യത്തൊഴിലാളികൾക്ക് മഴ കോട്ടുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

തൃശൂർ: മണപ്പുറം ഫൗണ്ടേഷനും ലയൺസ് ക്ലബ് ഇന്റർനാഷനലും സംയുക്തമായി മത്സ്യത്തൊഴിലാളികൾക്കു മഴ കോട്ടുകൾ വിതരണം ചെയ്യുന്ന പദ്ധതിക്കു തുടക്കമായി. മത്സ്യഫെഡ് അംഗങ്ങളായ 1200ഓളം മത്സ്യത്തൊഴിലാളികൾക്ക് ഈ പദ്ധതിയുടെ ഭാഗമായി മഴക്കോട്ടുകൾ വിതരണം ചെയ്യും. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം തൃശൂർ എംപി ടി.എൻ പ്രതാപൻ നിർവഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ മുഖ്യാതിഥിയായി. മണപ്പുറം നടത്തിവരുന്ന സാമൂഹിക ഉത്തരവാദിത്ത പദ്ധതികളെ പ്രതാപൻ അഭിനന്ദിച്ചു. വലപ്പാട് സരോജിനി പത്മനാഭൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതിയ ലയൺസ് ക്ലബ് ഭാരവാഹികളേയും എംപി ആദരിച്ചു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ഡിയുടെ സഹകരണത്തോടെയാണ് മണപ്പുറം ഫൗണ്ടേഷൻ ഈ പദ്ധതി നടപ്പിലാക്കുന്നത്. ലയൺസ് ക്ലബ് ഗവർണർ സാജു ആന്റണി പത്താടൻ പദ്ധതി വിശദീകരിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.പി നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രൊജക്ട് കോഓർഡിനേറ്റർ കെ എം അഷ്റഫ് നന്ദി പറഞ്ഞു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ഇൻ ചാർജ് ജോർജ് ഡി ദാസ്, ലയൺസ് ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ജോർജ് മൊറേലി, ലയൺസ് സെക്കൻഡ് ഡിസ്ട്രിക്ട് ഗവർണർ സുഷമാ നന്ദകുമാർ, മത്സ്യഫെഡ് ജില്ലാ ഡയറ ക്ടർ പി ഗീത എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP