Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവർത്തകർ; ചിത്രത്തിന്റെ മോഷൻ വീഡിയോയിൽ പ്രണയ ജോഡികളായി പ്രഭാസും പൂജാ ഹെഗ്ഡെയും

പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവർത്തകർ; ചിത്രത്തിന്റെ മോഷൻ വീഡിയോയിൽ പ്രണയ ജോഡികളായി പ്രഭാസും പൂജാ ഹെഗ്ഡെയും

സ്വന്തം ലേഖകൻ

പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവർത്തകർ. സിനിമാപ്രേമികളും പ്രഭാസിന്റെ ആരാധകരും കാത്തിരുന്ന രാധേശ്യാമിന്റെ മോഷൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ യുവി ക്രിയേഷൻ. താരത്തിന്റെ ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ മോഷൻ വീഡിയോ കൂടി എത്തിയതോടെ ആരാധകർ ഇരട്ടി സന്തോഷത്തിലാണ്. വനമേഖലയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയിൽ പ്രണയ പശ്ചാത്തലത്തിലുള്ള പ്രഭാസിന്റയും പൂജയുടെയും മോഷൻ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ രാധേശ്യാമിലെ പ്രഭാസിന്റെയും പൂജ ഹെഗ്ഡെയുടെയും ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നു. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെ തിരശീലയിൽ അവതരിപ്പിക്കുന്നത് പൂജ ഹെഗ്ഡെയാണ്. ഇരുവരും താരജോഡികളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. 2021 ൽ പ്രദർശനത്തിന് എത്തുമെന്ന് കരുതുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറിൽ ഭൂഷൺ കുമാർ, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനാണ്.

ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിങ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷൻ: നിക്ക് പവൽ,ശബ്ദ രൂപകൽപ്പന: റസൂൽ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനർ: തോട്ട വിജയഭാസ്‌കർ,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ. സന്ദീപ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP