Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കെഎൽ14 കെഎസ്ഡി എഫ്സി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഓൺലൈൻ ക്വിസ് പ്രോഗ്രാം; ജേതാവായി രൂപേഷ് ബേഡകം

കെഎൽ14 കെഎസ്ഡി എഫ്സി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഓൺലൈൻ ക്വിസ് പ്രോഗ്രാം; ജേതാവായി രൂപേഷ് ബേഡകം

സ്വന്തം ലേഖകൻ

കാസർഗോഡ് ജില്ലയിലെ ഫുട്ബോൾ പ്രതിഭകൾ, ഫുട്ബോൾ കളി നിയന്ത്രകർ, ഫുട്ബോൾ എഴുത്തുകാർ, ഫുട്ബോൾ നിരീക്ഷകർ തുടങ്ങി ഫുട്ബോളുമായി ബന്ധപ്പെട്ട ഒട്ടനവധി താരങ്ങൾ ഉൾപ്പെടെയുള്ള വാട്ട്സ്ആപ്പ് കൂട്ടായ്മയായ കെഎൽ 14 കെഎസ്ഡി എഫ്സി വാട്ട്സ്ആപ്പ് ഫാമിലി തങ്ങളുടെ ഓൺലൈൻ ഗ്രൂപ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്നിരുന്ന ഓൺലൈൻ ക്വിസ് പ്രോഗ്രാമിൽ ഏറ്റവും കുടുതൽ പോയിന്റുകൾ നേടി ഗ്രൂപ്പ് അംഗമായ രൂപേഷ് ബേഡകം ജേതാവായി.

നേരിട്ട ഇരുപത്തിയൊന്ന് ചോദ്യങ്ങളിൽ പതിനേഴ് എണ്ണത്തിനും ശരിയുത്തരം നൽകി മുപ്പത്തിനാല് പോയിന്റ് നേടിയാണ് രൂപേഷ് ജേതാവായത്. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ചോദ്യോത്തര മത്സരം ഇന്ന് ഏഴാം ദിവസം വ്യാഴാഴ്ചയോട് കൂടിയാണ് സമാപിച്ചത്. ഒരു ദിവസം മൂന്ന് ചോദ്യം എന്ന രീതിയിൽ ഏഴ് ദിവസങ്ങളിലായി ഇരുപത്തിയൊന്ന് ചോദ്യങ്ങളാണ് മത്സരത്തിൽ ചോദിച്ചത്. ഒരോ ചോദ്യത്തിനും ശരിയുത്തരം പറയുന്നവർക്ക് രണ്ട് പോയിന്റ് നൽകിയാണ് മത്സരം പുരോഗമിച്ചത്. ഉത്തരം പറയാൻ പരമാവധി മൂന്ന് മിനിറ്റ് സമയാണ് മത്സരത്തിൽ അനുവദിച്ചത്. ഏറ്റവും കൂടുതൽ പോയിന്റ് നേടി ജേതാവായ രൂപേഷ് ബേഡകത്തിന് ചായക്കഥ കാസർഗോഡ് സ്പോൺസർ ചെയ്ത ആകർശകമായ സമ്മാനം ലഭിക്കും.

ഗ്രൂപ്പ് അഡ്‌മിൻ ശാഹുൽ പള്ളിക്കര, ജാഫർ കാഞ്ഞിരായിൽ തുടങ്ങിയവരാണ് മത്സരത്തിന്റെ ചോദ്യോത്തരങ്ങൾ തയ്യാറാക്കി മത്സരം നിയന്ത്രിച്ചത്.

മത്സരത്തിലെ ചോദ്യോത്തരങ്ങൾ ചുവടെ:

1) ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 സ്ഥിരീകരിച്ച സ്ഥലം?
ഉത്തരം : തൃശ്ശൂർ (കേരളാ)

2) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി ഏതാണ്?
ഉത്തരം : അലഹാബാദ് ഹൈക്കോടതി

3) ലോകത്ത് ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യം ഏതാണ്?
ഉത്തരം: വത്തിക്കാൻ സിറ്റി

4) കര വിസ്തൃതിയിൽ ലോകരാജ്യങ്ങളിൽ ഇന്ത്യ എത്രാം സ്ഥാനത്താണ്?
ഉത്തരം : 7

5) കടൽത്തീരവും ഇതരസംസ്ഥാനങ്ങളും അതിർത്തിയായിട്ട് വരാത്ത കേരളത്തിലെ ജില്ല ഏതാണ്?
ഉത്തരം : കോട്ടയം

6) നാല് സംസ്ഥാനങ്ങൾ അധികാര പരിധിയായി വരുന്ന ഇന്ത്യയിലെ ഹൈക്കോടതി ഏതാണ്?
ഉത്തരം : ഗുഹാട്ടി ഹൈക്കോടതി

7) സന്തോഷ് ട്രോഫി ഫൈനൽ ബെർത്തിൽ കേരള ഫുട്ബോൾ ടീം എത്ര തവണ മാറ്റുരയ്ച്ചു?
ഉത്തരം : 14

8) സുപ്രീംകോടതി ജഡ്ജിമാരുടെ റിട്ടയർമെന്റ് പ്രായം എത്രയാണ്?
ഉത്തരം : 65

9) വിസ്തൃതിയിൽ കേരളത്തിലെ ഏറ്റവും ചെറിയ ജില്ലാ ഏതാണ്?
ഉത്തരം : ആലപ്പുഴ

10) ഏത് ടീമിന്റെ ഭാഗമായാണ് 1977ൽ മോഹൻബാഗാനെതിരെ സൗഹൃദ മത്സരത്തിൽ കളിക്കാൻ ഫുട്ബോൾ ഇതിഹാസം പെലെ കൊൽക്കത്തയിൽ എത്തിയത്?
ഉത്തരം : ന്യൂയോർക്ക് കോസ്മോസ്

11) ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാനാണ് ഇന്ത്യൻ പൗരന്മാർക്ക് അതാത് സംസ്ഥാനങ്ങളുടെ പ്രത്യേക അനുമതി വേണ്ടത്?
ഉത്തരം : 4

12) സൗരായൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സ്ഥിതി ചെയ്യുന്ന ഗ്രഹം ഏതാണ്?
ഉത്തരം : ചൊവ്വ

13) അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഹാട്രിക് വിക്കറ്റ് നേടിയ ബൗളർ ആരാണ്?
ഉത്തരം : ലസിത് മാലിംഗ

14) രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നോമിനേറ്റ് ചെയ്യാനാണ് ഇന്ത്യൻ പ്രസിഡണ്ടിന് അധികാരമുള്ളത്?
ഉത്തരം :12

15) വിചാരണക്കൊടുവിൽ ജീവപര്യന്തവും വധശിക്ഷയും വിധിക്കാൻ അധികാരമുള്ള കോടതികളെ പറയുന്ന പേര് എന്താണ്?
ഉത്തരം : സെഷൻസ് കോടതികൾ

16) ലോകകപ്പ് ഫുട്ബോളിൽ ഗോൾഡൻ ബോളും ഗോൾഡൻ ഗ്ലൗവും ഒരുമിച്ച് നേടിയ താരം ആരാണ്?
ഉത്തരം : ഒളിവർ ഖാൻ (ജർമ്മനി)

17 ) സപ്ത സഹോദരിമാരിൽ പെടാത്ത ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശത്തെ ഒരു സംസ്ഥാനം ഏതാണ്?
ഉത്തരം : സിക്കിം

18) പശ്ചിമഘട്ട മലനിരകൾ എത്ര സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്നു?
ഉത്തരം : 6

19) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായിരുന്ന ഏത് സ്വതന്ത്ര സമര പോരാളിയാണ് വട്ടമേശ സമ്മേളനത്തിനിടെ ഇംഗ്ലണ്ടിൽ വെച്ച് മരണമടഞ്ഞത്?
ഉത്തരം: മൗലാനാ മുഹമ്മദലി ജൗഹർ

20) KL14 KSD FC WhatsApp Group ഇഫ്താർ സംഗമം നടത്തിയ ഇംഗ്ലീഷ് മാസവും | വർഷവും ഏതാണ്?
ഉത്തരം : ജൂൺ | 2018

21) മഹാഭാരതത്തെ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്യാൻ നിർദ്ദേശം നൽകിയ മുഗൾ ചക്രവർത്തി ആരാണ്?
ഉത്തരം : അക്‌ബർ ചക്രവർത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP