Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസി അദ്ധ്യാപകരെ തൊഴിൽ രഹിതരാക്കുന്ന സർട്ടിഫിക്കറ്റ് തുല്യതാ പ്രശ്നം പരിഹരിക്കാൻ കേരള സർക്കാർ ഇടപെടണം : പ്രവാസി വെൽഫെയർ ഫോറം

പ്രവാസി അദ്ധ്യാപകരെ തൊഴിൽ രഹിതരാക്കുന്ന സർട്ടിഫിക്കറ്റ് തുല്യതാ പ്രശ്നം പരിഹരിക്കാൻ കേരള സർക്കാർ ഇടപെടണം : പ്രവാസി വെൽഫെയർ ഫോറം

 

തിരുവനന്തപുരം : യു.എ.ഇ യിൽ ജോലി ചെയ്യുന്ന പ്രവാസി അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് തുല്യതാ പ്രശ്നം പരിഹരിക്കാൻ കേരള സർക്കാരും യൂണിവേഴ്സിറ്റികളും ഇടപെടമമെന്ന് പ്രവാസി വെൽഫെയർ ഫോറം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് വെൽഫെയർ ഫോറം പ്രതിനിധികൾ കേരള ഗർണർ ജസ്റ്റിസ് പി. സദാശിവത്തെ സന്ദർശിച്ചു നിവേദനം നൽകി.

പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ ലഭിച്ച ബിരുദ ബിരുദാനന്തര സർട്ടിഫിക്കറ്റുകൾക്ക് പുതിയ യു.എ.ഇ നിമമനുസരിച്ച് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് അദ്ധ്യാപകരുടെ ജോലി നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നത്. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ റെഗുലർ വിദ്യാർത്ഥികളും പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളും തമ്മിൽ സിലബസിലോ പരീക്ഷയിലോ യാതൊരു വ്യത്യാസവുമില്ല. സർട്ടിഫിക്കറ്റിൽ മോഡ് ഓഫ് സ്റ്റഡി പ്രൈവറ്റ് എന്ന് രേഖപ്പെടുത്തുന്നതിനാലാണ് തുല്യതാ സർട്ടിഫിക്കറ്റ് ലഭി്ക്കാതെ പോകുന്നത്. ഇത് പരിഹരിക്കാതിരുന്നാൽ യു.എ.ഇയിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം അദ്ധ്യാപകർക്ക് സെപ്റ്റംബർ 30 കഴിയുന്നതോടെ തൊഴിൽ നഷ്ടപ്പെടും. മറ്റ് തൊഴിൽ മേഖലകളിലും വൈകാതെ ഈ നിയമം നടപ്പാക്കും.

സൗദി അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളും ഇത്തരം നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. കേരള സർക്കാർ മുൻകൈയിൽ ഈ വിഷയം പിരഹരിക്കുന്നതിന് ഒരു പ്രതിനിധി സംഘം യു.എ.ഇ മിനസ്ട്രിയെ വിഷയം ബോധ്യപ്പെടുത്തണമെന്ന് പ്രവാസി വെൽഫെയർ ഫോറം ആവശ്യപ്പെടുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, തദ്ദേശസ്വയംഭരമ വകുപ്പ് മന്ത്രി കെ.ടി. ജലീൽ, കേരള, എം.ജി, കണ്ണർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി വെസ് ചാൻസലർമാർ എന്നിവർക്ക് പ്രവാസി വെൽഫെയർ ഫോറം പ്രതിനിധി സംഘം നിവേദനം നൽകി.വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ഫോറം ജനറൽ സെക്രട്ടറി ഹസനുൽ ബന്ന, സിറാജുദ്ദീൻ ഷമീം, എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP