Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിങ്ങപുലരിയിൽ കർഷകർക്ക് ആദരവുമായി പ്രവാസി കോൺഗ്രസ്സ്

ചിങ്ങപുലരിയിൽ കർഷകർക്ക് ആദരവുമായി പ്രവാസി കോൺഗ്രസ്സ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പ്രവാസ ജീവിതം അവസാനിപ്പിച്ച് മിക്കവരും നാട്ടിൽ വിശ്രമ ജീവിതമാഗ്രഹിച്ച് ഒതുങ്ങി് കൂടുമ്പോൾ ഒരു നിമിഷം പോലും വിശ്രമത്തിനില്ലാതെ കാർഷികവൃത്തിയിലേർപ്പെടുന്ന മുൻ പ്രവാസികൾക്ക് ചിങ്ങം ഒന്നിന് പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ ആദരവ്.

മരക്കാപ്പ് കടപ്പുറത്തെ പ്രമുഖ ക്ഷീര കർഷകൻ മധുസൂദനനെ ഷാളണിയിച്ചും മൊമന്റോ നൽകിയും പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് കർഷകാദര ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കരുവാക്കോട്ടെ പ്രമുഖ കർഷകൻ അമ്പൂഞ്ഞി, കരിന്തളം മയ്യങ്ങാനത്തെ രാമചന്ദ്രൻ, മുറിയനാവിയിലെ കെ.പി.കുമാരൻ തുടങ്ങിയവരെയും പ്രവാസി കോൺഗ്രസ്സ് ആദരിച്ചു.

അധ്വാന ശീലരായ പ്രവാസികൾക്ക് ഏറ്റെടുക്കാൻ പറ്റിയ മേഖലയാണ് കാർഷിക വൃത്തിയെന്ന് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങിൽ ഒ.വി.പ്രദീപ്, കണ്ണൻ കരുവാക്കോട്, അച്ചുതൻ തണ്ടുമ്മൽ, ബാലഗോപാലൻ കാളിയാനം, അബ്ദുൾ റസാഖ്, വാർഡ് കൗൺസിലർ സുമതി സുരേഷ്, കരിന്തളം വാർഡ് 11 കൗൺസിലർ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.മരക്കാപ്പിൽ നടന്ന ചടങ്ങിൽ നിയുക്ത മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP