Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാളയാറിലെ അമ്മയ്ക്ക് ഐക്യദാർഢ്യവുമായി പ്രവാസി കോൺഗ്രസ്സ് ദീപ പ്രോജ്വലനം

വാളയാറിലെ അമ്മയ്ക്ക് ഐക്യദാർഢ്യവുമായി പ്രവാസി കോൺഗ്രസ്സ് ദീപ പ്രോജ്വലനം

സ്വന്തം ലേഖകൻ

വാളയാറിൽ രണ്ട് പെൺകുട്ടികൾ കൊല്ലപെട്ട് ഒരു വർഷം തികയുമ്പോഴും കുടുംബത്തിന് നീതി നിഷേധിക്കുകയും, കുറ്റവാളികളായ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാരിന്റെ അപമാനകരമായ നിലപാടിനെതിരെ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് പ്രവാസി കോൺഗ്രസ്സ് ദീപ പ്രോജ്വലനം നടത്തി.

പുതിയ കോട്ട സ്മൃതി മണ്ഡപത്തിൽ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു.

ബാർ മുതലാളിമാർക്കും, മയക്ക് മരുന്ന് / സ്വർണ്ണ കള്ളക്കടത്ത് മാഫിയകൾക്കും, പീഡന / കൊലപാതക / തട്ടിപ്പ് വീരന്മാർക്കും സൗകര്യങ്ങളൊരുക്കുന്നതിന് വേണ്ടി മാത്രം ഭരിക്കുന്നവരായ് ഇടത് പക്ഷ സർക്കാർ അധ:പതിച്ചിരിക്കുന്നുവെന്ന് പത്മരാജൻ ആരോപിച്ചു.

ജില്ലാ സെക്രട്ടറി പ്രദീപ് ഒ.വി., ഷിഹാബ് കാർഗിൽ, നിധീഷ് കടയങ്ങൻ, മനോഹരൻ ., ഒ.വി.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP