Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരള ആരോഗ്യ വകുപ്പ് പ്രതിധ്വനിയുമായി ചേർന്ന് ടെക്നോപാർക്കിൽ കൊറോണ വൈറസിനെ കുറിച്ച് ബോധവൽക്കരണം സംഘടിപ്പിച്ചു

കേരള ആരോഗ്യ വകുപ്പ് പ്രതിധ്വനിയുമായി ചേർന്ന് ടെക്നോപാർക്കിൽ കൊറോണ വൈറസിനെ കുറിച്ച് ബോധവൽക്കരണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കേരള ആരോഗ്യ വകുപ്പ് പ്രതിധ്വനിയുമായി ചേർന്ന് ടെക്നോപാർക്കിൽ കൊറോണ വൈറസിനെ കുറിച്ച് 2020 ഫ്രബ്രുവരി 7 ന് ഉച്ചക്ക് 12.30 മുതൽ 1.30വരെ ടെക്നോപാർക്കിലെ തേജസ്വിനി ബിൽഡിങ്ങിൽ വെച്ച് ബോധവൽക്കരണം സംഘടിപ്പിച്ചു. കേരളത്തിൽ കൊറോണ വൈറസ് 3 പേർക്ക് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ടു അതിന്റെ വ്യാപനം തടയുന്നതിന് വേണ്ടിയാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്.

മലയിൻകീഴ് താലൂക് സൂപ്രണ്ട് ഡോക്ടർ ഗായത്രിയാണ് ബോധവൽക്കരണ ക്യാമ്പയിനിൽ ജീവനക്കാരുമായി സംവദിച്ചതു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ നിരവധി സംശയങ്ങൾ മറുപടി നൽകി. ആരോഗ്യ വകുപ്പ് ജില്ലാ കോർഡിനേറ്റർ ദിവ്യ, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ പ്രസിഡന്റ് റനീഷ് എ ആർ ജോയിന്റ് സെക്രട്ടറി വിഷ്ണു രാജേന്ദ്രൻ, പ്രതിധ്വനി നിർവാഹക സമിതി അംഗങ്ങളായ മുരളി കൃഷ്ണൻ, ഐശ്വര്യ ശ്യാം, മുഹമ്മദ് അനീഷ്, മിഥുൻ വേണുഗോപാൽ അരുൺ ദാസ് തുടങ്ങിയവർ ബോധവൽക്കരണ കാമ്പയിന് നേതൃത്വം നൽകി.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി എടുക്കേണ്ട മുൻ കരുതലിനെ കുറിചുള്ള ആരോഗ്യ വകുപ്പിന്റെ വീഡിയോകളും പോസ്റ്ററുകളും ടെക്നോപാർക്കിലെ ഐ ടി ജീവനക്കാർക്കിടയിൽ പ്രതിധ്വനി പ്രചരിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി ആരോഗ്യ മന്ത്രിKK ശൈലജ ടീച്ചറിനെയും ആരോഗ്യ വകുപ്പിന്റെ അക്ഷീണ പ്രയത്‌നത്തെയും ഐ ടി ജീവനക്കാർ അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP