Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

കേരളത്തിലെ ടെക്കികളുടെ സിനിമാമേള പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ 2019, അവാർഡ് ദാനം ഖാലിദ് റഹ്മാൻ ഇൻഫോപാർക്കിൽ നിർവഹിച്ചു

കേരളത്തിലെ ടെക്കികളുടെ സിനിമാമേള പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ 2019, അവാർഡ് ദാനം ഖാലിദ് റഹ്മാൻ ഇൻഫോപാർക്കിൽ നിർവഹിച്ചു

സ്വന്തം ലേഖകൻ

പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ 2019, വിജയികൾക്കുള്ള അവാർഡുകൾ യുവ തലമുറയിലെ ശ്രദ്ദേയനായ സംവിധായകൻ ഖാലിദ് റഹ്മാൻ(ഉണ്ട, അനുരാഗ കരിക്കിൻ വെള്ളം) 2020 ഫെബ്രുവരി 5 ന്, ബുധനാഴ്ച ഇൻഫോപാർക്കിലെ അതുല്യാ ഹാളിൽ വച്ച് സമ്മാനിച്ചു. ചടങ്ങിനു സാക്ഷ്യം വഹിക്കാൻ കൊച്ചിയിലേയും തിരുവനന്തപുരത്തെയുംസിനിമാ പ്രേമികളായ ടെക്കികൾ സന്നിഹിതരായിരുന്നു.

PQFF-2019 കൺവീനർ ദീപ ആഷിക്ക് അദ്ധ്യക്ഷ ആയ ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ അഭിലാഷ് കെ പി സ്വാഗതം ആശംസിച്ചു. എം എഫ് തോമസ് (PQFF - ജൂറി ചെയർമാൻ), താജുദ്ദീൻ (KSRTC എറണാകുളം സിറ്റി റ്റ്രാൻസ്‌പോർട്ട് ഓഫീസർ) എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രതിധ്വനി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജിത്ത് അനിരുദ്ധൻ ചടങ്ങിൽ കൃതഞ്ജത അറിയിച്ചു.

പ്രതിധ്വനി ടെക്‌നൊപാർക്ക് ഭാരവാഹികളായ വിനീത് ചന്ദ്രൻ( സെക്രട്ടറി), റെനീഷ് എ ആർ (പ്രസിഡന്റ്), പ്രതിധ്വനി കൊച്ചി ഭാരവാഹികളായ ആഷിക്ക് ശ്രീനിവാസൻ( സെക്രട്ടറി), വിനീഷ് തലേത്തൊടി (പ്രസിഡന്റ്) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

2020 ജനുവരി 11, 12 തീയതികളിൽ തിരുവനന്തപുരം ടെക്‌നോപാർക്ക് ലെ ട്രാവൺങ്കൂർ ഹാളിൽ നടന്ന ചലച്ചിത്ര പ്രദർശനത്തിൽ പ്രശസ്ത സിനിമാ നിരൂപകനായഎം. എഫ് മാത്യൂസ് ചെയർമാനായ ആയ മൂന്നംഗ ജൂറിയാണൂ സിനിമകൾ വിലയിരുത്തിയത്. സിനിമാ സംവിധായകൻ സജിൻ ബാബു, ഷൈനി ജേക്കബ് ബെഞ്ചമിൻ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ. ജൂറി അവാർഡ് കൂടാതെ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങൾക്കും അവാർഡുകൾ നൽകി.

കേരളത്തിലെ ഐടി പാർക്കുകൾ ആയ ടെക്നോപാർക്ക്‌സം, ഇൻഫോപാർക്ക്വി, സൈബർപാർക്ക് എന്നിവിടങ്ങളിലെ ഐ ടി ജീവനക്കാർ സംവിധാനം ചെയ്ത 45 ഹ്രസ്വ ചിത്രങ്ങളും, 3 വെബ് സീരീസുകളുമാണു ഇത്തവണ ഫെസ്റ്റിവലിൽ മാറ്റുരയ്ക്കാനെത്തിയത്. 16 ചിത്രങ്ങൾ ഫോക്കസ് വിഭാഗത്തിലും 29 മത്സര വിഭാഗത്തിലും പ്രദർശിപ്പിച്ചു.

അവാർഡുകൾ
മികച്ച സിനിമ:

വരത്തൻ
സംവിധാനം: രാഹുൽ രഘുവരൻ (IBS)

മികച്ച രണ്ടാമത്തെ സിനിമ:

മഴച്ചില്ലകൾ
സംവിധാനം: നസീർ ബദറുദ്ദീൻ ആബിദ (UST Global)

മികച്ച സംവിധായകൻ:
മുഹമ്മദ് സൊഹാൽ(Shades of a Kite) Tata consultancy services

മികച്ച നടൻ (അഭിമന്യു രാമാനന്ദൻ മെമോറിയൽ അവാർഡ്)*

ജിനേഷ് വരൻപിൽ.(വരത്തൻ)
മികച്ച നടി (അഭിമന്യു രാമാനന്ദൻ മെമോറിയൽ അവാർഡ്):*

ശ്രുതി ഹരിഹരൻ(Shades of a kite)
മികച്ച തിരക്കഥ:
വിഷ്ണുലാൽ സുധ (ഹിതം) Envestnte
മികച്ച ഛായാഗ്രഹണം*
സിബിൻ ചന്ദ്രൻ(The Rumble)

മികച്ച ചിത്രസംയോജനം (editor)*
അപ്പു ഭട്ടതിരി( Shades of Kite)
ജൂറി പ്രത്യേക പരാമർശം (നടൻ)*
ശരത്(Just Married, Prathimukham).
ജൂറി പ്രത്യേക പരാമർശം(ഫിലിം):*

കായലോളങ്ങൾ കഥപറയുമ്പോൾ (ഡോക്യുമെന്ററി). സംവിധാനം -അഖിൽ ചെറുകുന്ന്. ( McKinsey Global)

ഉത്തരകടലാസ്
സംവിധാനം- ഇന്ദു വി. ആർ (QDot solutions)

പ്രേക്ഷക പ്രീതി നേടിയവ

ഫോക്കസ് വിഭാഗം:
1)റോൾ മോഡൽx.0 സംവിധാനം :നാജിദ് ( Seeroo Solutions )
2)'രണ്ടാംകൊരിന്ത്യർ'. സംവിധാനം : അനുരാഗ് ഉണ്ണിക്കൃഷ്ണൻ. (Guidehouse)

മത്സര വിഭാഗം:

1)'വോയിസ് ഒഫ് സൈലൻസ് സംവിധാനം: സജീവ് ഖാൻ ( Allianz)
2)'ജാതകം. സംവിധാനം: സെബാസ്റ്റ്യൻ ജോസഫ്.

മികച്ച വെബ് സീരീസ്:

കവല.
സംവിധാനം: അരുൺ വിജയ് & കൃഷ്ണദാസ് ആർ.

അവാർഡിനർഹരായവർക്കു പ്രതിധ്വനിയുടെ അഭിനന്ദനങ്ങൾ, ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും അവാർഡ് ദാന ചടങ്ങിലും പങ്കെടുത്തവർക്ക് പ്രതിധ്വനിയുടെ നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP