Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ - PQFF 19 അവാർഡുകൾ പ്രഖ്യാപിച്ചു

പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ - PQFF 19 അവാർഡുകൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കേരളത്തിലെ ഐ റ്റി ജീവനക്കാർക്കായി എല്ലാവർഷവും പ്രതിധ്വനി സംഘടിപ്പിക്കുന്ന ക്വിസ്സ ഫിലിം ഫെസ്റ്റിവൽ - എട്ടാമത് എഡിഷൻ ജനുവരി 11, 12 തീയതികളിൽ തിരുവനന്തപുരം ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ വെച്ച് നടന്നു. മുതിർന്ന ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ് ചെയർമാനായുള്ള അവാർഡ് ജൂറിയിൽ സംവിധായകൻ സജിൻ ബാബു, ഡോക്യൂമെന്ററി സംവിധായിക ഷൈനി ബെഞ്ചമിൻ എന്നിവർ അംഗങ്ങളായിരുന്നു.

കേളത്തിലെ വിവിധ ഐറ്റി കമ്പനികളിലെ ജീവനക്കാർ കഴിഞ്ഞ വർഷം സംവിധാനം ചെയ്ത 50 ഓളം ചിത്രങ്ങളാണ് രണ്ടു ദിവസങ്ങളിലായി മേളയിൽ പ്രദർശിപ്പിച്ചത്. ഷോർട് ഫിലിമുകൾക്കും ഡോക്യൂമെന്ററികൾക്കും പുറമെ വെബ് സീരീസുകളും ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തിയിരുന്നു . ഫോക്കസ് ഫിലിം സ്‌ക്രീനിങ് ജനുവരി 11 നും മത്സര വിഭാഗം ജനുവരി 12 നും ആണ് ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്നത്.

അവാർഡിനും പ്രശസ്തിപത്രത്തിനും പുറമെ, ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങളും ഉണ്ടായിരിക്കും.

ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന സൈൻസ് ഷോർട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രങ്ങളും ഇത്തവണത്തെ ക്വിസ്സ ഫിലിം ഫെസ്റ്റിവലിലെ പ്രദർശന വിഭാഗത്തിൽ ഉൾപ്പെടുത്തി

മത്സര സിനിമകളുടെ പ്രദര്ശനത്തിന് ശേഷം, ജൂറി ചെയർമാൻ എം എഫ് തോമസ്, ജൂറി അംഗം സാജിൻ ബാബു, ജൂറി അംഗം ഷൈനി ജേക്കബ് എന്നിവരുടെ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ - PQFF 19 അവാർഡുകൾ ഇന്നലെ (2020 ജനുവരി 12) പ്രഖ്യാപിച്ചു.

പ്രതിധ്വനി മെമന്റോസ് ജൂറി ചെയർമാൻ എം എഫ് തോമസ്, ജൂറി അംഗം സാജിൻ ബാബു, ജൂറി അംഗം ഷൈനി ജേക്കബ് എന്നിവർക്ക് യഥാക്രമം വിനീത് ചന്ദ്രൻ (സെക്രട്ടറി, പ്രതിധ്വനി), ശ്രീപതി (ജനറൽ കൺവീനർ, PQFF 19), അനിഷ് റോയ് (കൺവീനർ, Techeela) എന്നിവർ സമർപ്പിച്ചു.

വിജയികളുടെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു...

മികച്ച സിനിമ
---------------
വരത്തൻ::
സംവിധാനം : രാഹുൽ രഘുവരൻ, IBS Software

രണ്ടാമത്തെ മികച്ച ചിത്രം
-----------------------------
മഴച്ചില്ലകൾ ::
സംവിധാനം : നസീർ ബദറുദ്ദീൻ അബിദ, UST Global

മികച്ച സംവിധായകൻ
---------------------
മുഹമ്മദ് സൊഹാൽ (Shades of a Kite), Tata Consultancy Services

മികച്ച നടൻ
-----------------
ജിനേഷ് വരമ്പിൽ (വരത്തൻ)

മികച്ച നടി
---------------------
ശ്രുതി ഹരിഹരൻ (Shades of a Kite)

മികച്ച സ്‌ക്രിപ്റ്റ്
------------------
വിഷ്ണുലാൽ സുധ (ഹിതം), Envestnet

മികച്ച DOP
----------------------
സിബിൻ ചന്ദ്രൻ (റംബിൾ)

മികച്ച എഡിറ്റർ
------------------
അപ്പു ഭട്ടതിരി (Shades of a Kite)

പ്രത്യേക പരാമർശം (നടൻ)
--------------------------------------
ശരത് (വിവാഹിതൻ, പ്രതിമുഖം).

പ്രത്യേക പരാമർശം (ഫിലിം):
--------------------------------------
കായലോരങ്ങൾ കഥപറയുമ്പോൾ (ഡോക്യുമെന്ററി)

സംവിധാനം : അഖിൽ ചെരുക്കുന്നം, McKinsey Global

പ്രത്യേക പരാമർശം (ഫിലിം)
------------------------------------
ഉത്തരക്കടലാസ്
സംവിധാനം : ഇന്ദു വിആർ, QDoT Solutions

പ്രേക്ഷക വോട്ടെടുപ്പ്
----------------------

ഫോക്കസ് വിഭാഗം:
1) റോൾ മോഡൽ x.0
സംവിധാനം : നജീദ്, Seeroo Solutions

2) 2nd Kornthr
സംവിധാനം : അനുരാഗ് ഉണ്ണികൃഷ്ണൻ, Guidehouse

മത്സരവിഭാഗം:
1) 'വോയ്സ് ഓഫ് സൈലൻസ്'
സംവിധാനം : സജീവ് ഖാൻ, Allianz

2) 'ജാതകം'
സംവിധാനം : സെബാസ്റ്റ്യൻ ജോസഫ്, EY

എല്ലാവരുടെയും പിന്തുണയ്ക്കും പങ്കാളിത്തത്തിനും പ്രതിധ്വനി ഫിലിം ക്ലബ്ബിന്റെ നന്ദി.

കൂടുതൽ വിവരങ്ങൾക്ക് - അഭിലാഷ് കെ പി (ഫെസ്റ്റിവൽ ഡയറക്ടർ )- 94963 70831

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP