Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ;കോൺഷ്യൻസ് - 3' മികച്ച ചിത്രം;വിഷ്ണു ലാൽ മികച്ച സംവിധായകൻ; മുൻവിധികളെ മാറ്റിമറിച്ച മികച്ച ചിത്രങ്ങളുടെ മേളയെന്ന് ജൂറി

പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ;കോൺഷ്യൻസ് - 3' മികച്ച ചിത്രം;വിഷ്ണു ലാൽ മികച്ച സംവിധായകൻ; മുൻവിധികളെ മാറ്റിമറിച്ച മികച്ച ചിത്രങ്ങളുടെ മേളയെന്ന് ജൂറി

കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായ് (15, 16 ഡിസംബർ) ടെക്നോപാർക്കിൽ നടന്നു വന്ന കേരളത്തിലെ ഐടി ജീവനക്കാരുടെ ഹ്രസ്വ ചലച്ചിത്രമേളയുടെ ഏഴാമത് എഡിഷന് കൊടിയിറങ്ങുമ്പോൾ, മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും നിറഞ്ഞ സംതൃപ്തി. കേരളത്തിലെ ഐടി മേഖലയിലുള്ളവർ സംവിധാനം ചെയ്ത 55 ഹ്രസ്വ ചിത്രങ്ങളും, പ്രളയത്തെ ആസ്പദമാക്കി 6 മൈക്ക്രോ ഫിലിംസുമാണു ഇത്തവണ മാറ്റുരയ്ക്കാനെത്തിയത്.

28 ചിത്രങ്ങൾ ഫോക്കസ് വിഭാഗത്തിലും 27 ഹ്രസ്വചിത്രങ്ങൾ, 6 മൈക്രോഫിലിംസ് എന്നിവ മത്സര വിഭാഗത്തിലും പ്രദർശിപ്പിച്ചു.പ്രശസ്ത ചലച്ചിത്ര നിരൂപകൻ  എം. എഫ് തോമസ് ചെയർമാനായ മൂന്നംഗ ജൂറിയാണു അവാർഡുകൾ നിർണ്ണയിച്ചത്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹക (മിത്ര മൈ ഫ്രെണ്ട്, ഗുൽമോഹർ ) ഫൗസിയ ഫാത്തിമ, സംവിധായകൻ ഷെറി(ആദിമദ്ധ്യാന്തം, കടൽത്തീരത്ത്) എന്നിവർ അടങ്ങിയ ജൂറി, അവാർഡിനു അർഹമായ ചിത്രങ്ങൾ ഏകകണ്‌ഠേന തിരഞ്ഞെടുക്കുകയായിരുന്നെന്ന് ജൂറി ചെയർമാൻ അഭിപ്രായപ്പെട്ടു. ഐ ടിക്കാരുടെ ഹ്രസ്വചിത്രമേള എന്ന മുൻവിധിയെ പാടേ മാറ്റിമറിച്ച മികച്ച ചിത്രങ്ങളാണ് കാണാനായതെന്നും, അടുത്ത വർഷങ്ങളിൽ തന്നെ ഇവരിൽ പലരും മലയാള സിനിമാലോകത്ത് തങ്ങളുടെ ഇരിപ്പിടങ്ങൾ കണ്ടെത്തുമെന്നും സംവിധായകൻ ഷെറി അഭിപ്രായപ്പെട്ടു. അവതരണത്തിലേയും, വിഷയങ്ങളിലേയും പുതുമയും വൈവിധ്യവും തന്നെ അത്ഭുതപ്പെടുത്തിയെന്നും ഫൗസിയ ഫാത്തിമ പറഞ്ഞു.

അവാർഡു വിവരങ്ങൾ ചുവടെ

മികച്ചചിത്രം
കോൺഷ്യൻസ് 3- സംവിധായകൻ വിഷ്ണുലാൽ, ഇൻവെസ്റ്റ്‌നെറ്റ്, (Envestnet)ടെക്നോപാർക്ക്, തിരുവനന്തപുരം

മികച്ച രണ്ടാമത്തെ ചിത്രം
നാടകാന്തം - സംവിധായകൻ വിഷ്ണു പ്രസാദ് , TCS ,കൊച്ചി

മികച്ച ഡോക്യുമെന്ററി
മസ്‌ക്രോഫ്റ്റ് ദ സേവ്യഴ്‌സ് - സംവിധായകൻ- ബാബുരാജ് അസാരിയ, അലിയൻസ്,(Allianz) ടെക്നോപാർക്ക്, തിരുവനന്തപുരം

മികച്ച സംവിധായകൻ
വിഷ്ണുലാൽ(കോൺഷ്യൻസ് 3), എൻവെസ്റ്റ്‌നെറ്റ്, (Envestnet) ടെക്നോപാർക്ക്, തിരുവനന്തപുരം

മികച്ച തിരക്കഥ
അനൂജ് പുരുഷോത്തമൻ ( മിഡ് ഡേ) UST Global & വി. എം ദേവദാസ് (നാടകാന്തം)

മികച്ച നടൻ
ബിലാസ് നായർ (യുവേഴ്‌സ് ലവിങ്ലി) (Yours Lovingly)

മികച്ച നടി
ഷൈലജ (ആർപ്പൊ)

നടൻ പ്രത്യേക പരാമർശം
നൂറുള്ള കലേഷ് (അഴയിലെ പ്രണയം )

മികച്ച ഛായാഗ്രഹണം
റ്റോബിൽ തോമസ് (കള്ളസാക്ഷി)

മികച്ച ചിത്ര സംയോജനം
ബിബിൻ പോൾ സാമുവൽ (നാടകാന്തം)

മൈക്രോ ഫിലിം വിഭാഗത്തിൽ എൻവെസ്റ്റ്നെറ്റിലെ സരേഷ് വിജയൻ
സംവിധാനം ചെയ്ത അച്യുതന്റെ കട മികച്ച ചിത്രമായും, കൊച്ചി വിപ്രോയിലെ ശ്രീറാം പ്രകാശ് സംവിധാനം ചെയ്ത പെയ്‌തൊഴിയാതെ മികച്ച രണ്ടാമത്തെ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.

ഈ അവാർഡുകൾക്ക് പുറമേ പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾക്ക് വ്യൂവേഴ്‌സ് ചോയിസ് അവാർഡുകളും ഏർപ്പെടുത്തിയിരുന്നു.

ആർപ്പൊ- മനു എസ് കുമാർ, വിശാഖ് ദിനേഷ്, (UST ഗ്ലോബൽ)

നീലിമ ലോഡ്ജ് - അഖിൽ ഗോവിന്ദ്, (E&Y)

ഗോഡ്‌സ് ഐ - അഫ്‌സൽ പി. കെ, (NGA HR പ്രൈവറ്റ് ലിമിറ്റഡ്)

കള്ളസാക്ഷി - ദീപക്ക് എസ് ജയ്, അപ്ലക്‌സസ് റ്റെക്‌നോളജീസ്, (Applexus) ടെക്നോപാർക്ക്

എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ കൂടുതൽ വോട്ടുകൾ കരസ്ഥമാക്കി വിജയികളാക്കപ്പെട്ടത്.

അവാർഡുകൾ കൊച്ചി ഇൻഫോ പാർക്കിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനിക്കും. വിജയികൾക്ക് മൊമന്റയും ക്യാഷ് അവാർഡും സെർട്ടിഫിക്കറ്റുകളും നൽകും.

കൂടുതൽ വിവരണങ്ങൾക്കും സംശയങ്ങൾക്കും :-

അജിത് അനിരുദ്ധൻ -99478 06429
അശ്വിൻ MC - 96452 03315

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP