Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോർഫ കാസറഗോഡ് ജില്ലാ കമ്മിറ്റി നിവേദനം നൽകി

പോർഫ കാസറഗോഡ് ജില്ലാ കമ്മിറ്റി നിവേദനം നൽകി

സ്വന്തം ലേഖകൻ

കാസർഹോസ് ജില്ലയിലെവൃക്കരോഗികളുടെ ദുരിതത്തിന് പരിഹാരം കാണാൻ കാരുണ്യ പദ്ധതി നിര്ത്തലാക്കിയത് ജില്ലയിലെ ഡയാലിസിസ് ചെയ്യുന്നവരെയും വൃക്ക മാറ്റിവെച്ചവരായവരെയും സാമ്പത്തികരമായി വളരെ അധികം ബുദ്ധിമുട്ടിലാക്കിയിറ്റുണ്ട് 'അത് മാത്രമല്ല ഡയാലിസിസ്‌ചെയ്യുന്ന രോഗികൾക്കും വൃക്കമാറ്റി വെച്ചവർക്കും മെഡിസിനും വേണ്ടി കാരുണ്യ വഴി ഫണ്ട് പാസായത് കാരുണ്യ പദ്ധതി നിർത്തിയതുകൊണ്ട് തുക മുഴുവനും വിനിയോഗിക്കാൻ സാധിക്കാതെ വളരെ പ്രയാസത്തിലാണ് ' ബാക്കി തുക സർക്കാറിലേക്ക് തിരിച്ച് പോകുന്ന ഒരു സ്ഥിതിയാണ് ഉള്ളത്: സർക്കാറിന്റെ ഈ തിരുമനം പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് വൃക്കരോഗികളെ വളരെയധികം ദുരിതത്തിലാക്കിയിറ്റുണ്ട് '

ജില്ലയിൽ നെഫ്രോളജി ഡോക്ടറുടെ തസ്തിത ഇല്ലാത്തതിനെ തുടർന്ന് ചികിത്സാ ആവശ്യങ്ങൾക്കായി കേരളത്തിലെ തന്നെ മറ്റ് ജില്ലകൾ, മംഗലാപുരം എന്നിവിടങ്ങളിൽ ആണ് വൃക്കരോഗികൾ ആശ്രയിക്കുന്നത്. ജില്ലയിൽ നെപ്രൊളജി ഡോക്ടറുടെ തസ്തിക സൃഷ്ടിക്കുകയും, നിയമനം നടത്തുകയും ചെയ്തു ജില്ലയിലെ വൃക്കരോഗികൾക്ക് ആരോഗ്യപരമായ നീതി ലഭിക്കുന്നത്തിലേക്ക് ശ്രദ്ധ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കാസർഗോഡ് മണ്ഡലം എംഎ‍ൽഎ. ശ്രി.എൻ.എ.നെല്ലിക്കുന്ന്: ഉദുമ മണ്ഡലം എംഎ‍ൽഎ 'കെ' കുഞ്ഞിരാമൻ' തൃക്കരിപ്പൂർ മണ്ഡലം എംഎ‍ൽഎ - എം.രാജഗോപാൽ എന്നിവർക്ക് പോർഫ കാസർഗോഡ് ജില്ലാ കമ്മറ്റി ഭാരവാഹികൾ നിവേധനം നൽകി.

പോർഫ ജില്ലാ പ്രസിഡന്റ് അപ്‌സര സലാം, വൈസ് പ്രസിഡന്റ് നസറുദ്ധീൻ, പോർഫ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഖാലിദ് കൊളവയൽ, ജില്ലാ സെക്രട്ടറി അനന്തൻ. കെ എം, ജില്ലാ എസ്സിക്യൂട്ടീവ് അംഗം ആനന്ദ് മൗവ്വാർ എന്നിവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP