Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവാക്കൾക്കായുള്ള നൈപുണ്യ വികസന കേന്ദ്രം അമൃത വിദ്യാലയത്തിൽ; ഉദ്ഘാടനം ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാൽ നിർവ്വഹിച്ചു

യുവാക്കൾക്കായുള്ള നൈപുണ്യ വികസന കേന്ദ്രം അമൃത വിദ്യാലയത്തിൽ; ഉദ്ഘാടനം ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാൽ നിർവ്വഹിച്ചു

കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ അമ്മച്ചി ലാബിന്റേയും കേന്ദ്രസർക്കാർ കൗശലവികസന മന്ത്രാലയത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ യുവാക്കളുടെ വിവിധ തൊഴിൽ നൈപുണ്യ വികസനത്തിനായി പാരിപ്പള്ളിയിലുള്ള അമൃത സംസ്‌കൃത ഹയർസെക്കന്ററി സ്‌കൂളിൽ ആരംഭിച്ച നൈപുണ്യവികസന കേന്ദ്രം ചാത്തന്നൂർ എംഎൽഎ, ജി എസ് ജയലാൽ ഉദ്ഘാടനം ചെയ്തു.

അമൃതാനന്ദമയി മഠത്തെ പ്രതിനിധീകരിച്ച് സ്വാമി തുരിയാമൃതാനന്ദ പുരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മനുഷ്യവിഭവശേഷിരാജ്യ താല്പര്യങ്ങൾക്കായി ഉപയോഗിച്ച് പിന്നോക്കം നിൽക്കുന്ന സമൂഹത്തെ മുഖ്യധാരയിലേയ്ക്കെത്തിക്കാൻ ഇത്തരം കേന്ദ്രങ്ങൾക്ക് സാധിക്കുമെന്നും കേന്ദ്ര സർക്കാരുമായി യോജിച്ച് ഇത്തരമൊരു പദ്ധതിക്ക് സൗകര്യമൊരുക്കിയ മാതാ അമൃതാനന്ദമയി മഠത്തെ അഭിനന്ദിക്കുന്നതായുംഎംഎൽഎ ജി എസ് ജയലാൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ജില്ലാ ഫൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ സുന്ദരേശൻ, പഞ്ചായത്ത് പ്രസിഡന്റ് പി അംബികാകുമാരി, വാർഡ് മെംബർ ഷൈല അശോകദാസ്, പിടിഎപ്രസിഡന്റ് പി എം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരതത്തിലെ പരമാവധി യുവാക്കളെ അർഹമായ തൊഴിൽ ലഭിക്കാനായി വ്യവസായങ്ങൾക്ക് അനുയോജ്യമായ നൈപുണ്യ പരിശീലനം പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി കൗശൽ യോജ്‌നയുടെ ഭാഗമായാണ് പ്രസ്തുത കേന്ദ്രം അമൃതയിൽ സ്ഥാപിച്ചത്. നമ്മുടെ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ യുവതീ യുവാക്കൾക്ക് സൗജന്യമായി തൊഴിൽ നൈപുണ്യ വികസനത്തിനായുള്ള അവസരമാണിതെന്നും ഉയർന്ന സാങ്കേതിക വിദ്യയും വിദഗ്ധരായ അദ്ധ്യാപകരും നയിക്കുന്ന ഈ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് തങ്ങളുടെ ത്മവിശ്വാസം വർധിച്ച് തങ്ങൾ ആഗ്രഹിക്കുന്ന തൊഴിലുകൾ നേടാൻ അനായാസം സാധിക്കുമെന്നും അത് വഴി അവർ ഭാരതത്തിലെ ഉത്തമ പൗരന്മാർ ആയിത്തീരുമെന്നും അമൃത വിശ്വവിദ്യാപീഠം പ്രധാനമന്ത്രി കൗശൽ യോജന പ്രൊജക്ടിന്റെ ഡയറക്ടർ ഭവാനി റാവു പറഞ്ഞു.

കേരളം ഉൾപ്പെടെ ഒഡീസ്സ, ജാർഖണ്ഠ്, ഛത്തീസ് ഗഡ്, തമിഴ്‌നാട്, എന്നീ അഞ്ചു സംസ്ഥാനങ്ങളിലായി 2 സെന്ററുകളാണ് ഇത്തരത്തിൽ അമൃതയും കേന്ദ്ര സർക്കാരും സംയുക്തമായി ആരംഭിച്ചത്.തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ കോഴ്‌സ് 50% വനിതകൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. 18നും 35നും മദ്ധ്യേ പ്രായമുള്ള മിനിമം എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള യുവതീ യുവാക്കൾക്ക് നാലുമാസം ദെർഘ്യമുള്ള ഈ കോഴ്‌സിൽ ചേരാവുന്നതാണ്. പഠിതാക്കൾക്ക് കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാൽ ഭാവിയിൽ മികച്ച തൊഴിൽ ലഭിക്കാൻ സാദ്ധ്യത തെളിയുന്നു.

സമാനമായ മറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി പുസ്തകങ്ങൾ ഉപയോഗിക്കാതെ അമൃത തനതായി രൂപകല്പന ചെയ്ത ആമ്പിൾ എ സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത നൂതന പരിശീലന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. കേന്ദ്ര സർക്കാർ സാക്ഷ്യപ്പെടുത്തിയ വിദഗ്ധ അദ്ധ്യാപകരാണ് ഇവിടെ ക്ലാസുകൾ നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP