Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ് വൺ സീറ്റ് വർധനവ്എസ് എസ് എഫ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു

പ്ലസ് വൺ സീറ്റ് വർധനവ്എസ് എസ് എഫ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു

മലപ്പുറം: മലപ്പുറം ജില്ലയിലെ ഉപരിപഠന സീറ്റ് വർധനവ് ആവശ്യപ്പെട്ട് എസ് എസ് എഫ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മലബാറിലെ ഉപരിപഠന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് എസ് എസ് എഫ് മന്ത്രിയോട് ആവശ്യപ്പെട്ടു.

ഹയർസെക്കൻഡറി പഠനം അടിസ്ഥാന യോഗ്യതയായി കാണുകയും ഹയർ സെക്കൻഡറി ഹൈസ്‌കൂൾ ലയന സാധ്യത ചർച്ച ചെയ്യുകയും ചെയ്യുന്ന ഈ കാലത്തും പത്താം തരം വിജയിച്ച മൂന്നിലൊരാൾക്ക് ഉപരിപഠനത്തിന് അവസരം നിഷേധിക്കുപ്പെടുന്നത് ഒരിക്കലും നീതികരിക്കാനാവില്ല. സീറ്റുകൾ വർധിപ്പിക്കുകയെന്നത് തീർത്തും അപ്രായോഗികമാണ്. പുതിയ ബാച്ചുകൾ അനുവദിക്കുകയും സാധ്യമാകുന്ന മുഴുവൻ സ്ഥലങ്ങളിലും ഹൈസ്‌കൂളുകൾ ഹയർസെക്കൻഡറിയായി അപ് ഗ്രേഡ് ചെയ്യുകയും വേണമെന്നും എസ് എസ് എഫ് നേതാക്കൾ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിൽ സ്ഥിതി ഏറെ ദയനീയമാണ്.

മലപ്പുറം ജില്ലയിൽ 78,335 വിദ്യാർത്ഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ പാസായത്. സേ പരീക്ഷ, റീവാലുവേഷൻ ഫലങ്ങൾ വരുന്നതോടെ വിജയിച്ചവരുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകും. ഇത്രയും കുട്ടികൾക്ക് പഠിക്കാനായി മൊത്തം 52,775 സീറ്റുകൾ മാത്രമാണുള്ളത്. മലപ്പുറം ജില്ലയിലെ കാൽ ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് ടു പഠനത്തിന് അവസരമില്ല എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. വിഎച്ച്എസ്ഇ, സർക്കാർ-സ്വാശ്രയ പോളിടെക്‌നിക് കോളേജുകൾ, ഐടിഐ എന്നിവയുടെ സീറ്റുകൾ കൂടി ഇതിലേക്ക് കൂട്ടിയാൽ ആകെ 58176 സീറ്റുകളാണ് ജില്ലയിൽ തുടർപഠനത്തിന് ഉണ്ടാവുക.

അപ്പോഴും മലപ്പുറം ജില്ലയിലെ 20,159 വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം കിട്ടാതെ പുറത്തു നിൽക്കേണ്ടി വരുന്നു. തെക്കൻ ജില്ലകളിൽ പഠിക്കാൻ ആളില്ലാതെ പ്ലസ് ടു സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് പതിവാണ്. അധികം വരുന്ന സീറ്റുകൾ മലബാർ മേഖലയിലേക്ക് കൊണ്ടുവന്നും മലബാർ ജില്ലകളിലേക്ക് പുതിയ ബാച്ചുകൾ അനുവദിച്ചും ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്.
ഇതേ ആവശ്യമുന്നയിച്ച് ജില്ലയിലെ ജനപ്രതിനിധികൾ, ജില്ലാ കലക്ടർ പരാതി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP