Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ എന്ന വിഷയത്തിൽ തപാൽ വകുപ്പിന്റെ സ്റ്റാമ്പ് ഡിസൈൻ (ഫോട്ടോഗ്രഫി) മത്സരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'രാജ്യത്തെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ (സാംസ്‌കാരികം)' എന്ന വിഷയത്തിൽ തപാൽ വകുപ്പ് സ്റ്റാമ്പ് ഡിസൈൻ (ഫോട്ടോഗ്രഫി) മത്സരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 50,000 രൂപ, 25,000 രൂപ, 10,000 രൂപ സമ്മാനം നൽകും. 5000 രൂപയുടെ അഞ്ച് ആശ്വാസ സമ്മാനങ്ങളുമുണ്ട്. വിഷയത്തെ ആധാരമാക്കിയുള്ള ഫോട്ടോകൾ https://www.mygov.in/task/design-stamp-themed-unesco-world-heritage-sites-india-cultural എന്ന ലിങ്കിൽ പോസ്റ്റ് ചെയ്യാം. മത്സരത്തിന് പ്രായപരിധിയില്ല. ജൂലൈ 7ന് ആരംഭിച്ച മത്സരത്തിൽ ഫോട്ടോ അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി 2020 ജൂലൈ 27 ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP