Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി നിയമം; ജനങ്ങളുടെ ആശങ്കകളെ അഭിമുഖീകരിക്കുന്നതിൽ സുപ്രീംകോടതി പരാജയപ്പെട്ടു: പോപുലർ ഫ്രണ്ട്

സ്വന്തം ലേഖകൻ

തികച്ചും വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ വാദം കേട്ട സുപ്രീം കോടതി രാജ്യത്തെ ജനങ്ങളുടെ കടുത്ത ആശങ്കകളെ അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെട്ടു. വിവാദ നിയമനിർമ്മാണത്തിന്റെ അത്യന്തികമായ പരിണിതിയെ സ്പർശിക്കാത്ത സുപ്രീംകോടതിയുടെ ഇന്നത്തെ തീരുമാനം തികച്ചും സാങ്കേതിക നടപടിക്രമങ്ങളിൽ ഒതുങ്ങിനിൽക്കുന്നതാണ്. അന്തിമ വിധി പ്രഖ്യാപി ക്കുന്നതുവരെ നിയമം നടപ്പാക്കുന്നത് നിർത്തിവയ്ക്കാൻ കോടതി ഉത്തരവിടാതിരുന്നത് നിരാശാജനകമാണ്.

പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസായതു മുതൽ രാജ്യത്തുടനീളം പൗരന്മാർ വിശ്രമമില്ലാതെ തെരുവിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമവും എൻ.പി.ആർ, എൻ.ആർ.സി പോലുള്ള സർക്കാർ നടപടികളും തങ്ങളുടെ ജീവിതത്തെ തകർച്ചയിലേക്ക് നയിക്കുമോ എന്ന ഭീതിയും ആശങ്കയും അവരെ പിടികൂടിയിരിക്കുന്നു. ഇതേത്തുടർന്ന് കത്തിപ്പടർന്ന പ്രതിഷേധങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും വലിയ തോതിലുള്ള പ്രത്യാഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ആഴ്ചകളായി രാപകൽ ഭേദമന്യേ രാജ്യത്തിന്റെ തെരുവുകളിൽ പ്രതിഷേധിച്ചുകൊïിരിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾ കോടതിയുടെ അടിയന്തര ഇടപെടലിലൂടെ ആശ്വാസമുïാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അവർ വീïും ആഴ്ചകളോളം കാത്തിരിക്കേï സാഹചര്യമാണ് ഇപ്പോഴുïായിരിക്കുന്നത്.

രാജ്യത്തുടനീളം നടന്നുവരുന്ന സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ വിരുദ്ധ പ്രക്ഷോഭകർക്ക് പ്രതീക്ഷ നൽകുന്ന സമീപനമല്ല ഇന്ന് സുപ്രീംകോടതിയിൽ നിന്നുïായത്. വരുംദിനങ്ങളിൽ പ്രതിഷേധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേï അനിവാര്യതയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം, മതത്തിന്റെ പേരിൽ പൗരത്വ അവകാശങ്ങൾ നിഷേധിക്കുന്നതി നെതിരായ ജനലക്ഷങ്ങളുടെ പ്രതിഷേധമാണ്. ഒപ്പം മതേതര ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ നിലനിൽപ്പിനു വേïിയുള്ള പോരാട്ടം കൂടിയാണ്. അക്രമത്തിലും വിദ്വേഷത്തിലും അധിഷ്ഠി തമായ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ മതേതര ഇന്ത്യ ജനാധിപത്യപരമായും സമാധാനപരമായും നടത്തുന്ന പ്രത്യയശാസ്ത്രപരമായ യുദ്ധമാണിത്.

രാജ്യത്ത് നടന്നുവരുന്ന പ്രതിഷേധങ്ങളും സുപ്രീംകോടതിയിൽ നടന്നുവരുന്ന നിയമപോരാട്ടവും ഒരേപോലെ ശക്തിപ്പെടുത്തേï സാഹചര്യമാണിത്. ആർ.എസ്.എസിൽ നിന്നും ബിജെപിയിൽ നിന്നും രാജ്യത്തിനു മോചനം ലഭിക്കുന്നതുവരെ ഇതു തുടരും. പോപുലർ ഫ്രï് ഓഫ് ഇന്ത്യ വരുംദിനങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുകയും പ്രക്ഷോഭങ്ങളുമായി തെരുവിലുള്ള മുഴുവൻ ജനവിഭാഗങ്ങൾക്കുമൊപ്പം ശക്തമായി നിലയുറപ്പിക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP