Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാലായിൽ ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

പാലായിൽ ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കടനാട്: സർക്കാരിന്റെ ആർദ്രം മിഷൻ, എം എൽ എ ആസ്തി വികസനഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം എന്നിവയിൽ നിന്നും പാലാ നിയോജക മണ്ഡലത്തിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ അനുവദിക്കുകയും പൂർത്തീകരിക്കുകയും ചെയ്ത വികസന പദ്ധതികളുടെ നിർമ്മാണ പ്രവർത്തന ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു.

തോമസ് ചാഴികാടൻ എം പി, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോസ് ജോസഫ് പ്ലാക്കൂട്ടം, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ്, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോയി തോമസ്, മുത്തോലി പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം, ജിജി തമ്പി, ഹരിദാസ് അടമത്തറ, സോമൻ വി ജി, പെണ്ണമ്മ തോമസ്, ഉഷാ രാജു, പൗളിറ്റ് തങ്കച്ചൻ, ബേബി ഉറുമ്പുകാട്ട്, ജെറി തുമ്പമറ്റം, ബിന്ദു ബിനു, ജെറി തുമ്പമറ്റം, കെ എസ് സെബാസ്റ്റ്യൻ, സണ്ണി മുണ്ടനാട്ട്, അഡ്വ ആന്റണി ഞാവള്ളി, ജയ്‌മോൻ നടുവിലേക്കൂറ്റ്, പൗളിൻ ടോമി, ടോമി തുമ്പമറ്റം, ഷിലു കെ പി, ആർദ്രം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ വ്യാസ് സുകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കടനാട് കുടുംബാരോഗ്യകേന്ദ്രത്തിന് ആർദ്രം മിഷൻ ഫണ്ട് ഉപയോഗിച്ചു നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം, മീനച്ചിൽ കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിന് മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 95 ലക്ഷം രൂപ ഉപയോഗിച്ചു നിർമ്മിക്കുന്ന ഒ പി ബ്ലോക്കിന്റെ ശിലാസ്ഥാപനം, മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച പുതിയ ബ്ലോക്ക്, ആർദ്രം മിഷനിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചു നിർമ്മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം, ഗ്രാമ പഞ്ചായത്ത് പ്ലാൻ ഫണ്ട് 10 ലക്ഷം ഉപയോഗിച്ചു നിർമ്മിച്ച പന്തത്തല സബ് സെന്ററിന്റെ പുതിയ ബിൽഡിംഗിന്റെ ഉദ്ഘാടനം, മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ ഉപയോഗിച്ചു നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ 17 ലക്ഷം രൂപ ആർദ്രംമിഷൻ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നവീകരണം എന്നിവയുടെ ഉദ്ഘാടനമാണ് ആരോഗ്യ മന്ത്രി നിർവ്വഹിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP