Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി. കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വിജയകൃഷ്ണനും ഡോ. അരുൺ ബി. നായരും ജേതാക്കൾ; പുരസ്‌ക്കാരങ്ങൾ ഈമാസം 30ന് തിരുവനന്തപുരത്ത് വിതരണം ചെയ്യും

പി. കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വിജയകൃഷ്ണനും ഡോ. അരുൺ ബി. നായരും ജേതാക്കൾ; പുരസ്‌ക്കാരങ്ങൾ ഈമാസം 30ന് തിരുവനന്തപുരത്ത് വിതരണം ചെയ്യും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പതിനാറാമത് പി. കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്‌കാരത്തിനു വിജയകൃഷ്ണനും (ചലച്ചിത്ര നിരൂപണം) ഡയബ് സ്‌ക്രീൻ കേരള കേശവദേവ് പുരസ്‌കാരത്തിനു ഡോ. അരുൺ ബി. നായരും (ആരോഗ്യ വിദ്യാഭ്യാസം) അർഹരായി.

50,000 രൂപയും പ്രശസ്തിപത്രവും ബി.ഡി ദത്തൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരങ്ങൾ കേശവദേവ് ട്രസ്റ്റാണ് ഏർപ്പെടുത്തിയത്. ഓൺലൈൻ വഴി നടന്ന പത്രസമ്മേളനത്തിൽ കേശവദേവ് പുരസ്‌കാര കമ്മിറ്റി ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ, ഡോ. പി.ജി. ബാലഗോപാൽ എന്നിവർ ചേർന്നാണു ജേതാക്കളെ പ്രഖ്യാപിച്ചത്.

30നു വൈകീട്ട് അഞ്ചിനു തിരുവനന്തപുരം പി. കേശവദേവ് ഹാളിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ട്രസ്റ്റ് ചെയർ പേഴ്സൺ സീതാലക്ഷ്മി ദേവ് പുരസ്‌കാരങ്ങൾ സമ്മാനിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 10 പേർ മാത്രമാണു ചടങ്ങിൽ പങ്കെടുക്കുക.

ഡോ. ജോർജ് ഓണക്കൂർ, സീതാലക്ഷ്മി ദേവ്, കേശവദേവ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. എൻ. അഹമ്മദ് പിള്ള എന്നിവർ ഉൾപ്പെട്ട സമിതിയാണു പുരസ്‌കാര ജേതാവായി വിജയകൃഷ്ണനെ തെരഞ്ഞെടുത്തത്. ഡോ. ബാലഗോപാൽ, ഡോ. അരുൺ ശങ്കർ, ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവർ ഉൾപ്പെട്ട സമിതിയാണു ഡോ. അരുൺ ബി. നായരെ പുരസ്‌കാരത്തിനുവേണ്ടി തെരഞ്ഞെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP