Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ബിഷപ്പ് വയലിൽ പ്രകാശം പരത്തിയ ആധ്യാത്മിക നേതാവ്: പി ജെ ജോസഫ് എം എൽ എ

ബിഷപ്പ് വയലിൽ പ്രകാശം പരത്തിയ ആധ്യാത്മിക നേതാവ്: പി ജെ ജോസഫ് എം എൽ എ

സ്വന്തം ലേഖകൻ

പാലാ: സമസ്ത മേഖലകളിലും പ്രകാശം വിതറിയ ആധ്യാത്മിക നേതാവായിരുന്നു ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ എന്ന് മുന്മന്ത്രി പി ജെ ജോസഫ് എം എൽ എ അനുസ്മരിച്ചു. പൈതൃക പാലായുടെ ആഭിമുഖ്യത്തിൽ സംംഘടിപ്പിച്ച ബിഷപ്പ് വയലിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനം ലക്ഷ്യമാക്കി വിദ്യാഭ്യാസ മേഖലയിലടക്കം അദ്ദേഹം വൻ പുരോഗതി നടപ്പാക്കി.

ദീർഘവീക്ഷണത്തോടെയുള്ള നിരവധി പദ്ധതികൾ അദ്ദേഹം ആവിഷ്‌ക്കരിച്ചു. എല്ലാ കാര്യത്തിലും നന്മ കാണാൻ ബിഷപ്പ് വയലിനു സാധിച്ചു. നിലപാടുകളിലെ ധീരത ബിഷപ്പ് വയലിലിന്റെ പ്രത്യേകതയായിരുന്നുവെന്ന് പി ജെ ജോസഫ് ചൂണ്ടിക്കാട്ടി. കാലഘട്ടത്തിന്റെ വിളക്കായിരുന്നു മാർ വയലിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയവാദിയായ മെത്രാനായിരുന്നു ബിഷപ്പ് വയലിലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ചൂണ്ടിക്കാട്ടി. ഗാന്ധിജിയെയും ഗാന്ധിയൻ ആദർശങ്ങളെയും ബിഷപ്പ് വയലിൽ ആദരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ് വയലിലിന്റെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.നഗരസഭ ആക്ടിങ് ചെയർമാൻ കുര്യാക്കോസ് പടവൻ അധ്യക്ഷത വഹിച്ചു. ഇൻഫാം ഡയറക്ടർ ഫാ. ജോസ് തറപ്പേൽ, സണ്ണി പനയ്ക്കച്ചാലിൽ, ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജെ ജോസ്, ജോസി വയലിൽകളപ്പുര എന്നിവർ പ്രസംഗിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP