Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉൽസവ ലഹരിക്ക് ആവേശം പകർന്ന് ഒപ്പോയുടെ ''പ്രകാശം പരത്താൻ പ്രകാശമാകുക'' കാമ്പയിനും എഫ്17 പ്രോ ദീപാവലി പതിപ്പും

ഉൽസവ ലഹരിക്ക് ആവേശം പകർന്ന് ഒപ്പോയുടെ ''പ്രകാശം പരത്താൻ പ്രകാശമാകുക'' കാമ്പയിനും എഫ്17 പ്രോ ദീപാവലി പതിപ്പും

സ്വന്തം ലേഖകൻ

കൊച്ചി: ദീപാവലിക്ക് ആവേശം കൂട്ടാനും കാരുണ്യത്തിന്റെ അംശം ശക്തിപ്പെടുത്താനും ആഗോള സ്മാർട്ട് ഉപകരണ ബ്രാൻഡായ ഒപ്പോ 'പ്രകാശം പരത്താൻ പ്രകാശമാകുക' എന്ന പ്രചാരണവും ദീപാവലി പതിപ്പായി എഫ്17 പ്രോയും അവതരിപ്പിച്ചു. ആഘോഷങ്ങൾക്ക് കൂടുതൽ അർത്ഥം നൽകുന്ന ഈ പ്രചാരണം ദീപാവലിക്ക് ദയാപ്രവൃത്തികളിലൂടെ മറ്റുള്ളവരുടെ ലോകത്തെ പ്രകാശിപ്പിക്കാനും സന്തോഷം പകരാനും പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യൻ ഉപഭോക്താക്കൾക്കു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്യുകയും പ്രകാശത്തിന്റെ ഉൽസവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുമാണ് ഒപ്പോ പുതിയ ദീപാവലി എഡിഷൻ എഫ്17 പ്രോ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഊർജ്ജസ്വലവും വൈവിധ്യവുമാർന്ന വർണ വിന്യാസങ്ങളാൽ അത് ദീപാവലിയുടെ നിറങ്ങളെ ഉദാഹരിക്കുന്നു.

പൊതു സങ്കൽപ്പങ്ങളുടെയും അതിരുകടന്ന പർവതങ്ങളുടെയും പശ്ചാത്തലത്തിൽ ചിത്രീകരിച്ച മൈക്രോഫിലിം ദീപാവലിയിൽ പടക്കം പൊട്ടിക്കാൻ ആഗ്രഹിക്കുന്ന ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കഥ വിവരിക്കുന്നു. ഒരു ദിവസം ആൺകുട്ടി പാതി കത്തിയ ഒരു കമ്പിത്തിരി കണ്ടെത്തുന്നു. അത് അവൻ അടുത്ത വർഷം ദീപാവലി ആഘോഷിക്കാനായി സൂക്ഷിച്ചു വയ്ക്കുന്നു. അത് നഷ്ടപ്പെടുന്നതോടെ അടുത്ത വർഷം ദീപാവലി ആഘോഷമാക്കാനുള്ള അവന്റെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെടുകയാണ്. കമ്പിത്തിരിയോടുള്ള അവന്റെ വികാരം തിരിച്ചറിഞ്ഞ ട്യൂഷൻ ടീച്ചർ അവന് ഒരു പെട്ടി നിറയെ സമ്മാനിക്കുകയും അവന്റെ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുകയും ചെയ്യുന്നു.

പെൺകുട്ടിക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനും അവരുടെ ദീപാവലി നിമിഷം തെളിച്ചമുള്ളതാക്കുന്നതിനും ഒരു കമ്പിത്തിരിക്ക് എങ്ങനെ ആൺകുട്ടിക്ക് പ്രതീക്ഷയുടെ ഒരു കിരണം നൽകാമെന്ന് ബ്രാൻഡ് ഫിലിം പ്രാഥമികമായി ഹൈലൈറ്റ് ചെയ്യുന്നു. കുട്ടിയുടെ നിഷ്‌കളങ്കതയും വികാരങ്ങളും ചിത്രം ഭംഗിയായി പകർത്തിയിരിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രത്യാശ പുലർത്തുന്നതാണ് ദീപാവലി, അവരുടെ മുഖത്ത് പുഞ്ചിരി വിടർത്തുകയും അവരുടെ ഉത്സവത്തിന് തിളക്കം നൽകുകയും ചെയ്യും. ചിത്രത്തിലൂടെ ഈ ദീപാവലിക്ക് ഒപ്പോ 'പ്രകാശം പരത്താൻ പ്രകാശമാകുക' എന്ന സന്ദേശമാണ് ആളുകൾക്ക് നൽകുന്നത്. എഫ്17 പ്രോയിലൂടെ ഈ അനർഘ നിമിഷങ്ങൾ പകർത്തുകയും ചെയ്യാം.

ദീപാവലിയുടെ ആവേശം മുഴുവൻ പ്രതിഫലിക്കുന്നതാണ് എഫ്17 പ്രോ. ബാക്ക് പാനലിലെ വർണങ്ങൾ ഹാൻഡ്സെറ്റിന് കാഴ്ചയിൽ എന്നത്തേതിലും മെലിഞ്ഞ ലുക്ക് നൽകുന്നു. ഉൽസവത്തിന്റെ തീമിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഗോൾഡ്, ഗ്രീൻ, ബ്ലൂ നിറങ്ങളിലാണ് മാറ്റ് പ്രതലം. ഈ ഏകീകൃത രൂപകൽപ്പന മൃദുലവും മെലിഞ്ഞതുമായ കാഴ്ച നൽകുന്നു. നിറങ്ങൾക്ക് ഒരുപാട് തീവ്രത നൽകുന്നില്ല. പ്രതീക്ഷയുടെയും ഊഷ്മളതയുടെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും മാറ്റിമറിക്കുന്ന സംഭവങ്ങൾക്കിടയിലും ദീപാവലിക്ക് ആളുകളെ ഒരുമിച്ച് കൊണ്ടു വരാമെന്ന് ഒപ്പോ പ്രതീക്ഷിക്കുന്നു. മൂന്ന് നിറങ്ങളിലാണ് സ്മാർട്ട്ഫോൺ എത്തുന്നത്. ഏറ്റവും പ്രചാരമുള്ള തിളങ്ങുന്ന മാറ്റ് ഫിനിഷ് പ്രതലത്തിൽ വെളിച്ചമടിക്കുമ്പോൾ മനം മയക്കുന്ന പാറ്റേൺ നൽകുന്നു. ഇതോടൊപ്പം വർണ വിന്യാസ സ്‌കീമുമുണ്ട്. എഫ്17 പ്രോ ആളുകളെ ഒന്നിപ്പിച്ച് ആനന്ദ നിമിഷങ്ങൾ പകർത്തുന്നു.

ഇന്ത്യൻ വിപണിയോടുള്ള പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തികൊണ്ട് ഒപ്പോ എഫ് ശ്രേണിയിൽ മധ്യ വിഭാഗത്തിൽ നവീകരണം തുടരുന്നു. ദീപാവലി പതിപ്പിനായി പ്രത്യേക ഗിഫ്റ്റ് ബോക്സും ഒപ്പോ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ദീപാവലി എഡിഷൻ എഫ്17 പ്രോയോടൊപ്പം ബോക്സിൽ 10,000എംഎഎച്ച് ഒപ്പോ പവർ ബാങ്ക്, തിളങ്ങുന്ന ബാക്ക് കവർ തുടങ്ങിയവയുമുണ്ട്. എഫ്17 പ്രോ ഓൺലൈനായും ഓഫ്ലൈനായും 23,990 രൂപയ്ക്കു ലഭ്യമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP