Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെനോ3 പ്രോ, റെനോ4 പ്രോ, എഫ്17 ശ്രേണികൾക്ക് പ്രത്യേക ഓഫറുകളുമായി ഒപ്പോ

സ്വന്തം ലേഖകൻ

കൊച്ചി: പ്രമുഖ പ്രീമിയം സ്മാർട്ട്ഫോൺ ബ്രാൻഡായ ഒപ്പോ തങ്ങളുടെ റെനോ ശ്രേണിക്കും ഈയിടെ അവതരിപ്പിച്ച എഫ് 17 ശ്രേണികൾക്കും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഹോം ക്രെഡിറ്റിലൂടെ 777 രൂപ ഡൗൺ പേയ്മെന്റിൽ ഉപഭോക്താക്കൾക്ക് ഒപ്പോ റെനോ4 പ്രോയും റെനോ3 പ്രോയും സ്വന്തമാക്കാം. ഈയിടെ അവതരിപ്പിച്ച എഫ്17 പ്രോ, എഫ്17 എന്നിവയ്ക്കും ഈ ഓഫറുണ്ട്. ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് എന്നിവയുടെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റെനോ4 പ്രോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം കാഷ്ബാക്ക് ലഭിക്കും. പ്രത്യേക ചാർജൊന്നും ഇല്ലാതെ ആറു മാസത്തെ ഇഎംഐയും ഏഴു മാസത്തെ അധിക വാറണ്ടിയും ലഭിക്കും.

ഒപ്പോ സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ ഒപ്പോ ഇക്കോ ഡബ്ല്യു 11 സ്വന്തമാക്കാനും അവസരമുണ്ട്. ബജാജ് ഫിൻസെർവിലൂടെ ഒപ്പോ റെനോ3 പ്രോ വാങ്ങുന്നവർക്ക് 1111 രൂപ കാഷ്ബാക്കും 1333 രൂപയുടെ ഇഎംഐയും ലഭിക്കും. ഒപ്പോ റെനോ3 പ്രോയ്ക്ക് ഏഴു മാസത്തെ വാലിഡിറ്റിയിൽ ഒരു തവണ സ്‌ക്രീൻ മാറ്റി നൽകുകയും ചെയ്യും. റെനോ3 പ്രോയ്ക്ക് ട്രിപ്പിൾ സീറോ ഓഫറുമുണ്ട്. പൂജ്യം ഡൗൺപേയ്മെന്റിൽ എട്ടു ഇഎംഐ യിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

എഫ്17 പ്രോ, എഫ്17 എന്നിവ ഉൾപ്പെട്ട ഈയിടെ അവതരിപ്പിച്ച ഒപ്പോ എഫ്17 ശ്രേണിക്ക് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് എന്നിവയുടെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇടപാടിൽ 7.5 ശതമാനം കാഷ്ബാക്കുണ്ട്. ചാർജൊന്നും ഇല്ലാതെ ആറു മാസത്തെ ഇഎംഐയും ലഭിക്കും. ഉപഭോക്താക്കൾക്ക് എ17 ശ്രേണി താങ്ങാവുന്ന ഇഎംഐയിൽ വെറും 17 രൂപയ്ക്ക് സ്വന്തമാക്കാനും അവസരമുണ്ട്.

ഒപ്പോ അപ്ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒപ്പോ റെനോ4 പ്രോ (എല്ലാ വേരിയന്റുകളും), ഒപ്പോ എഫ്17 സീരീസ് (എഫ്17 പ്രോ, എഫ്17) & റെനോ3 പ്രോഎന്നിവയ്ക്ക് ഉറപ്പായ ബൈ ബാക്കും എക്സ്ചേഞ്ച് ബോണസും ലഭ്യമാക്കുന്നുണ്ട്. ഒപ്പോ അപ്ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 7000 രൂപയിലധികം വിലയുള്ള പഴയ ഫോണിന് 7ശതമാനം അധിക എക്സ്ചേഞ്ച് ബോണസും ബൈബാക്കിന് 70 ശതമാനവും ഉറപ്പു നൽകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP