Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ഒപ്പോയുടെ പുതിയ ഒപ്പോ റെനോ4 പ്രോ സ്മാർട്ട്ഫോണും ഒപ്പോ വാച്ച് ശ്രേണിയും ഇന്ത്യയിൽ അവതരിപ്പിച്ചു

ഒപ്പോയുടെ പുതിയ ഒപ്പോ റെനോ4 പ്രോ സ്മാർട്ട്ഫോണും ഒപ്പോ വാച്ച് ശ്രേണിയും ഇന്ത്യയിൽ അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ഉപഭോക്താക്കൾക്ക് 'അനന്തമായ അനുഭവ' സാധ്യതകളുടെ പര്യവേക്ഷണത്തിനായി പ്രമുഖ സ്മാർട്ട് ഉപകരണ ബ്രാൻഡായ ഒപ്പോ പുതിയ ഒപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോണും ഒപ്പോ വാച്ച് ശ്രേണിയും ഇന്ത്യയിൽ അവതരിപ്പിച്ചു. ക്യാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. ഒപ്പോ റെനോ4 പ്രോ 6.5 ഇഞ്ചിന്റെ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷത്തിനു ഈ ഫോണുകൾക്ക് Gorilla Glass നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ്. Qualcomm Snapdragon 720G ലാണ് പ്രവർത്തിക്കുന്നത് . കൂടാതെ ആന്തരിക സവിശേഷതകളും മികവ് പുലർത്തിയിരുന്നു .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. റെനോ4 പ്രോ ഫോണുകൾക്ക് ക്വാഡ് ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറ + 8 മെഗാപിക്സൽ പ്ലസ് ടു മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ആണ് ഒപ്പോയുടെ ഈ ഒപ്പോ റെനോ4 പ്രോഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .

സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4,000ാഅവ ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 65ണ ന്റെ (SuperVOOC 2.0 fast-charging adapter) ഫാസ്റ്റ് ചാർജിങ് സംവിധാനവും ലഭിക്കുന്നതാണ് .

മികച്ചതും ചലനാത്മകവും സൗകര്യപ്രദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഒപ്പോ വാച്ച് രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതിശയകരമായ ബ്ലാക്ക് അല്ലെങ്കിൽ ഗ്ലോസി ഗോൾഡ് ഫിനിഷുകളിൽ 6,000 സീരീസ് അലുമിനിയം അലോയ് ഫ്രെയിം കൊണ്ട് ശിൽപമുള്ള 46എംഎംലാണ് വാച്ച് വരുന്നത്. ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന സ്ട്രാപ്പുകളിൽ നിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. നിറത്തിലും മെറ്റീരിയലുകളിലും വൈവിധ്യമുണ്ട്. ഒറ്റ ബട്ടൺ അമർത്തിയാൽ മാറ്റാനാകുന്നതാണ് സ്ട്രാപ്പ്. ഡ്യുവൽ കർവ്ഡ് അമലോഡ് ഡിസ്പ്ലേയിലുള്ള ലോകത്തെ ആദ്യ സ്മാർട്ട് വാച്ചാണ് ഒപ്പോ വാച്ചുകൾ. സ്‌റ്റൈൽ, വൈവിധ്യം, അവബോധജന്യം തുടങ്ങിയവയാൽ ഉപയോക്താവിന് മികച്ച പങ്കാളിയാകും വാച്ചുകൾ. ഗൂഗിൾ ടിഎം ആപ്പുകൾ, സേവനങ്ങൾ എന്നിവ ഉപയോഗിച്ച് പ്രൊഫഷണൽ എന്ന നിലയിൽ നിന്നും തടസമില്ലാതെ വ്യക്തപരമായി എളുപ്പത്തിൽ മാറുന്നതിനുള്ള മികച്ച ഉപകരണമാണിത്.

ഒപ്പോ റെനോ 4 പ്രോ ആമസോൺ, ഫ്ളിപ്പ്കാർട്ട്, ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ 34,990 രൂപയ്ക്കു ലഭ്യമാകും. ഒപ്പോ വാച്ച് ഓഗസ്റ്റ് 10 മുതൽ ലഭ്യമാകും. 46എംഎം വാച്ച് 19,990 രൂപയ്ക്കും 41എംഎം വാച്ച് 14,990 രൂപയ്ക്കും ലഭ്യമാകും. കാഷ്ബാക്ക് ഓഫറുകളോടെ എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് എന്നിവയിലൂടെ ഒമ്പതു മാസത്തെ ഇഎംഐ ഒപ്ഷനോട് ലഭിക്കും. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിക്കാം. ബജാജ് ഫിൻസെർവ്, ഹോ ക്രെഡിറ്റ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ഐഡിഎഫ്സി ബാങ്ക്,ഐസിഐസിഐ ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക് എന്നിവയും ആകർഷകമായ ഇഎംഐ ഫിനാൻസ് നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP