Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണി സി കാപ്പന്റെ കരുതൽ: കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഒ പി ബ്ലോക്ക് നിർമ്മിക്കുന്നു

മാണി സി കാപ്പന്റെ കരുതൽ: കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഒ പി ബ്ലോക്ക് നിർമ്മിക്കുന്നു

സ്വന്തം ലേഖകൻ

പാലാ: വർഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന മീനച്ചിൽ കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിന് മാണി സി കാപ്പൻ എംഎൽഎ യുടെ കരുതലിൽ പുതിയ ഒ പി ബ്ലോക്ക് നിർമ്മിക്കുന്നു. വർഷങ്ങളായി ഈ ആവശ്യം നിലനിന്നിരുന്നുവെങ്കിലും നടന്നില്ല. നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും ഫലം ഉണ്ടാകാതെ വന്നു. മാണി സി കാപ്പൻ എംഎൽഎ ആയതോടെ വിഷയം ശ്രദ്ധയിൽ വന്നു. തുടർന്നു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 95 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.

പുതുതായി നിർമ്മിക്കുന്ന ഒ പി ബ്ലോക്കിന്റെ ശിലാസ്ഥാപനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP