Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥാപനങ്ങൾ തുറന്നു തുടങ്ങിയതോടെ ഓൺലൈൻ തട്ടിപ്പുകളിൽ കുറവ്

സ്വന്തം ലേഖകൻ

കൊച്ചി: വിവിധ സ്ഥാപനങ്ങൾ നേരിട്ടു തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഓൺലൈൻ തട്ടിപ്പു ശ്രമങ്ങൾ കുറഞ്ഞതായി ട്രാൻസ്യൂണിയന്റെ വിശകലനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം മാർച്ച് 11-ന് ലോകാരോഗ്യ സംഘടന കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതു മുതൽ ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പുകൾക്കായുള്ള ശ്രമങ്ങൾ വർധിച്ചുവെന്ന് ട്രാൻസ്യൂണിയൻ നേരത്തെ കണ്ടെത്തിയിരുന്നു. ഇതാണ് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതോടെ കുറഞ്ഞിരിക്കുന്നത്.

ആഗോള തലത്തിൽ 40,000-ത്തിൽ ഏറെ വെബ്സൈറ്റുകളും ആപ്പുകളും വഴിയുള്ള കോടിക്കണക്കിന് ഇടപാടുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ട്രാൻസ്യൂണിയൻ ഈ നിഗമനത്തിൽ എത്തിയിട്ടുള്ളത്. ഓൺലൈൻ തട്ടിപ്പിനുള്ള ശ്രമങ്ങൾ എന്നു സംശയിക്കുന്നവയുടെ കാര്യത്തിൽ ഈ വർഷം ജനുവരി ഒന്നു മുതൽ മാർച്ച് പത്തു വരെയുള്ള കാലത്തെ അപേക്ഷിച്ച് 121 ശതമാനം വർധനവാണ് മാർച്ച് 11 മുതൽ മെയ് 18 വരെയുള്ള കാലത്തുണ്ടായത്. ഇതിനു ശേഷം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ച മെയ് 19 മുതൽ ജൂലൈ 25 വരെയുള്ള കാലത്ത് ഇന്ത്യയിൽ നടന്ന തട്ടിപ്പു ശ്രമങ്ങളിൽ 29 ശതമാനം ഇടിവുണ്ടായി. ആഗോള തലത്തിൽ ഒൻപതു ശതമാനം ഇടിവും ഇക്കാലത്തുണ്ടായി.

പലരും ഒറ്റ ദിവസം കൊണ്ട് ഓൺലൈനിലേക്കു പൂർണമായും മാറേണ്ട സാഹചര്യം ഉണ്ടായെന്നും ഇത് തട്ടിപ്പുകാർ മുതലെടുക്കുവാൻ ശ്രമിക്കുകയായിരുന്നു എന്നും ട്രാൻസ്യൂണിയന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും തട്ടിപ്പുകൾ തടയാനുള്ള വിഭാഗത്തിന്റെ ഇന്ത്യയിലെ മേധാവിയുമായ ഷലീൻ ശ്രീവാസ്തവ പറഞ്ഞു. ലോജിസ്റ്റിക്സ്, സാമ്പത്തിക സേവനങ്ങൾ, യാത്ര തുടങ്ങിയ മേഖലകളിൽ മെയ് 19 മുതൽ ജൂലൈ 25 വരെയുള്ള കാലത്തും തട്ടിപ്പു ശ്രമങ്ങൾ വർധിച്ചു എന്നാണ് വിശകലനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP