Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓൺലൈൻ- ബി.എസ് സി ഡിഗ്രി ഇൻ പ്രോഗ്രാമിങ്ങ് ആൻഡ് ഡാറ്റാ സയൻസിലേക്ക് ഐ ഐ ടി മദ്രാസ് അപേക്ഷകൾ ക്ഷണിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: എൻ ഐ ആർ എഫ് ഇന്ത്യ റാങ്കിങ്ങ് 2020-ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസ് (ഐ ഐ ടി മദ്രാസ് ) ലോകത്തിലെ തന്നെ ആദ്യത്തെ ഓൺലൈൻ ബി.എസ് സി ഡിഗ്രി ഇൻ പ്രോഗ്രാമിങ് ആൻഡ് ഡാറ്റാ സയൻസ് എന്ന പുതിയതായി ആരംഭിച്ച കോഴ്സിലേക്ക് ഉള്ള അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു . യോഗ്യത പ്രക്രിയ-ലേക്ക് ഉള്ള അപേക്ഷാഫോം വിദ്യാർത്ഥികൾക്ക് പൂരിപ്പിക്കാവുന്നതാണ്. തുടർന്ന് ആവിശ്യരേഖകൾ അപ്ലോഡ് ചെയ്യുകയും അപേക്ഷ ഫീസ് ആയ 3000 രൂപ അടക്കുകയൂം വേണം. ഫീസ് അടച്ച വിദ്യാർത്ഥികൾക്ക് യോഗ്യത പരീക്ഷയിലേക്ക് ഉള്ള 4 ആഴ്ചയുടെ കോഴ്സിലേക്ക് പ്രവേശനം ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് http://www.onlinedegree.iitm.a-c.in/ എന്ന വെബ്സൈറ്റിൽ അപേക്ഷകൾ പൂരിപ്പിക്കാവുന്നതാണ്. പരമാവധി 2,50,000 അപേക്ഷകൾ മാത്രം ആണ് സ്വീകരിക്കുകയുള്ളൂ. 2,50,000 അപേക്ഷകൾ ലഭിക്കുന്ന പക്ഷമോ അല്ലെങ്കിൽ 15 സെപ്റ്റംബർ 2020നോ അപേക്ഷഫോം സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതാണ്.

പത്താം ക്ലാസ്സിൽ ഇംഗ്ലീഷ്,കണക്ക് പഠിച്ച പ്ലസ് ടു പാസ്സായ ആർക്കും ഈ പ്രോഗ്രാമിൽ ചേരാവുന്നതാണ്. 2020-ൽ പ്ലസ് ടു പരീക്ഷ പൂർത്തിയാക്കുന്നവർക്കും അപേഷിക്കാവുന്നതാണ്. വയസ്സ്, പഠനമേഖല, ദൂരപരിമിതി മുതലായ തടസ്സങ്ങളെ മറികടന്നു, പ്രോഗ്രാമ്മിങ്ങ് ആൻഡ് ഡാറ്റാ സയൻസിൽ താത്പര്യം ഉള്ള ഏവർക്കും ലോകോത്തരമായ പാഠ്യപദ്ധതി നൽകണം എന്ന് ഐഐടി മദ്രാസ് ലക്ഷ്യം വെക്കുന്നു. അതിനാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിരുദധാരികൾക്കും ഉദ്യോഗസ്ഥർക്കും ഈ കോഴ്സ് ലേക്ക് ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് http://www.onlinedegree.iitm.a-c.in/ സന്ദർശിക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP