Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈൻ പഠനം: നിർധനരായ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ്

ഓൺലൈൻ പഠനം: നിർധനരായ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ്

സ്വന്തം ലേഖകൻ

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) കഴിഞ്ഞ കുറെ നാളുകൾ ആയി നടത്തി വരുന്ന കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടച്ചയായി, ആലപ്പുഴ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ടെലിവിഷൻ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ദേവികുളങ്ങര പഞ്ചയത്തിൽ 1,15 വാർഡുകളിൽ പഠനത്തിൽ മികവു പുലർത്തുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്കാണ് ടെലിവിഷനുകൾ കൈമാറിയത്.

മുനമ്പേൽ ബാബുവിന്റെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇ ശ്രീദേവി വിതരണോൽഘാടനം ചെയ്തു. മങ്ങാട്ട് രാജേന്ദ്രൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ അരിതാ ബാബു, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു ഡേവിഡ്, അഖിൽ വേണാട്ടുശേരിൽ എന്നിവർ സന്നിഹിതരായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP