Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ കാലത്ത് ഫാഷൻ മേഖലയെ ഇഷ്ടപ്പെടുന്നവർക്ക് ഐഎഫ്പിഎൽ അംഗീകാരത്തോടെ ഓൺലൈൻ വർക്ഷോപ്പുകൾ ആരംഭിക്കുന്നു.

കൊറോണ കാലത്ത് ഫാഷൻ മേഖലയെ ഇഷ്ടപ്പെടുന്നവർക്ക് ഐഎഫ്പിഎൽ അംഗീകാരത്തോടെ ഓൺലൈൻ വർക്ഷോപ്പുകൾ ആരംഭിക്കുന്നു.

സ്വന്തം ലേഖകൻ

കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിൽ മേഖലകളിലാകെ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, ഫാഷൻ ഈ മേഖലയ്ക്കാകെ പുതിയ ഊർജ്ജം പകരുക എന്ന ലക്ഷ്യം മുൻനിർത്തി, ദാലു ഫാഷൻ ഫാക്ടറിയുമായി സഹകരിച്ച് ഐഎഫ്പിഎല്ലും മിസ്റ്റർ & മിസ്സിസ് ഇൻഡിവുഡും കൈ കോർത്തുകൊണ്ട് ഫാഷൻ മേഖലയിൽ താല്പര്യമുള്ളവർക്കായി ഒരു ഓൺലൈൻ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.

മോഡലുകൾക്കും ഈ മേഖലയിൽ അഭിരുചിയും കഴിവുള്ളവർക്കും, സങ്കീർണമായ ഫാഷൻ മേഖല അടുത്തറിയുവാൻ സഹായിക്കുന്ന രീതിയിലാണ് ഈ രണ്ട് ദിവസത്തെ ആഗോള സർട്ടിഫിക്കേഷൻ കോഴ്സ് രൂപകല്പന ചെയ്തിട്ടുള്ളത്.

ഇതിൽ പങ്കെടുക്കുന്നവർക്ക്, കോഴ്‌സ് തീരുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്, ഈ മേഖലയിൽ ഒരു കരിയർ തെരഞ്ഞെടുക്കാൻ താൽപര്യമുള്ളവർക്ക്, അവരുടെ അറിവിന്റേയും അഭിരുചിയുടെയും സാക്ഷ്യപത്രമായി ഈ സർട്ടിഫിക്കറ്റുകൾ പ്രയോജനപ്പെടുത്താൻ സാധിക്കും.

കോഴ്സ് ജൂലൈ 25, 26 തീയതികളിൽ ഓൺലൈനിലൂടെ നടത്തുന്ന ഈ കോഴ്സിൽ, 6 വിഭാഗങ്ങളും ഒരു പരീക്ഷയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

താഴെപ്പറയുന്ന പാഠ്യവിഷയങ്ങളാണ് കോഴ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മേക്കപ്പ്, ആരോഗ്യം, ശാരീരികക്ഷമത, ക്ഷേമം, വ്യക്തിത്വ വികസനം, റാമ്പ് നടത്തം, ഒരു ഷോയുടെ അടിസ്ഥാന പാഠങ്ങൾ / മത്സര പരിശീലനം, സ്‌റ്റൈലിങ്, ഡ്രസ്സിങ്. ഈ മേഖലയിലെ വിദഗ്ധരുടെ പ്രത്യേക ക്ലാസ്സുകളും വർക്ക് ഷോപ്പിൽ ഉൾപ്പെടും. ഒരു തുടക്കക്കാരനുപ്പോലും മേഖയിലെ വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടാൻ ഈ വർക്ഷോപ്പ് സഹായിക്കും.

ഇൻഡിവുഡ് ടാലന്റ് ഹണ്ടുമായി കൂടി സഹകരിച്ച് നടത്തുന്ന ഈ കോഴ്സിന് എഎംആർഐ യുടെ അംഗീകാരവും ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രെജിസ്‌ട്രേഷൻ നടപടികൾക്കും താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക - ++ 91 95262 03422 ( ആകാശ് സത്യ ).

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP