Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

എഫർട്ട് ചക്കുവള്ളിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ടിവി നൽകി

എഫർട്ട് ചക്കുവള്ളിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ടിവി നൽകി

സ്വന്തം ലേഖകൻ

കുന്നത്തൂർ: ചക്കുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ കൂട്ടായ്മ എഫർട്ട് ചക്കുവള്ളിയുടെ നേതൃത്വത്തിൽ ടിവികൾ വിതരണം ചെയ്തു. ശൂരനാട് തെക്ക് ശൂരനാട് വടക്ക് പോരുവഴി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സർക്കാർ ജീവനക്കാർ ചക്കുവള്ളി ആസ്ഥാനമായി സാമൂഹിക ക്ഷേമ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് എഫർട്ട് ചക്കുവള്ളി.നൂറ്റമ്പതോളം വരുന്ന സർക്കാർ ജീവനക്കാർ അംഗങ്ങളായുള്ള സംഘടനാംഗങ്ങളുടെ മാസശമ്പളത്തിൽ ഒരു വിഹിതം മാറ്റി വച്ചാണ് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്.പുറമേ നിന്നുള്ള ഒരു സംഭാവനയും സംഘടന സ്വികരിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഓൺലൈൻ പീന സൗകര്യമില്ലാത്ത പോരുവഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ രണ്ട് കുടുംബങ്ങളിലെ കുട്ടികൾക്കാണ് ടിവി നല്കിയത്.കുട്ടികളുടെ വീട്ടിൽ വച്ച് പോരുവഴി ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപിക എപി ബീന ടീച്ചർ എഫർട്ട് ചക്കുവള്ളിയുടെ ഭാരവാഹികളിൽ നിന്ന് ടിവി ഏറ്റ് വാങ്ങി .എഫർട്ട് ചക്കുവള്ളിയുടെ പ്രസിഡന്റ് എം.സുൽഫിഖാൻ റാവുത്തർ സെക്രട്ടറി അർത്തിയിൽ സമീർ, ട്രഷറർ സലീം എസ് വട്ടവിള, എം.എസ് സന്ദീപ്, സുജിത്ത് കൈലാസ്, എം.ഷാഹിദ് എന്നിവർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP