Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'കേരളത്തിലെ സ്വകാര്യ ബസ് സർവീസ്: വെല്ലുവിളികളും സാധ്യതകളും'' തത്സമയ ഓൺലൈൻ ചർച്ച

സ്വന്തം ലേഖകൻ

കൊച്ചി: സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) ''കേരളത്തിലെ സ്വകാര്യ ബസ് സർവീസ്: വെല്ലുവിളികളും സാധ്യതകളും'' എന്ന വിഷയത്തിൽ നാളെ (ബുധനാഴ്ച) വൈകുന്നേരം 4 മണിക്ക് തത്സമയ ഓൺലൈൻ ചർച്ച നടത്തുന്നു.

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനുശേഷവും, യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ്, ഉയർന്ന നികുതി, വർദ്ധിച്ചുവരുന്ന ഇന്ധന ചാർജ് എന്നിവയുടെ സമ്മർദ്ദത്തിലാണ് സ്വകാര്യ ബസ് പ്രവർത്തനങ്ങൾ. വരുമാനം കുറഞ്ഞതോടെ, ജോലിക്കാർക്കുള്ള ശമ്പളം നല്കാൻ പോലും ബസ് ഓപ്പറേറ്റർമാർ പാടുപെടുകയാണ്. ഈ പ്രധാന പ്രശ്നങ്ങൾക്കുള്ള പൊതുനയ പരിഹാരങ്ങൾ എന്തൊക്കെയാണെന്നതിലായിരിക്കും ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കുക.

കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി ഗോകുൽദാസ്, കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി കെഎം നവാസ്, മുൻ സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ബിജെ ആന്റണി എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും. സിപിപിആർ ചെയർമാൻ ഡോ ഡി ധനുരാജ് മോഡറേറ്ററായിരിക്കും.

ഫേസ്‌ബുക്കിൽ തത്സമയ ചർച്ചയുടെ ഭാഗമാകുന്നതിന് https://www.facebook.com/cpprindia/live എന്ന ലിങ്ക് ഉപയോഗിക്കുക. ചോദ്യങ്ങൾ വാട്സ്ആപ്പ് വഴി 9946639339 എന്ന നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്. ചർച്ച മലയാളത്തിലായിരിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP